Home Featured അഖിലേന്ത്യ പണിമുടക്ക്‌ :തമിഴ്‌നാട്ടിൽ തണുത്ത പ്രതികരണം

അഖിലേന്ത്യ പണിമുടക്ക്‌ :തമിഴ്‌നാട്ടിൽ തണുത്ത പ്രതികരണം

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ: രണ്ടു ദിവസത്തെ അഖിലേന്ത്യ പണിമുടക്കിന്റെ ആദ്യ ദിനം സംസ്ഥാനത്ത് തണുത്ത പ്രതികരണം. സ്കൂളുകളും കോളജുകളും പതിവു പോലെ പ്രവർത്തിച്ചു. പരീക്ഷകളും നടന്നു. സർക്കാർ ബസുകളിൽ മിക്കവയും ഓടാതിരുന്നത് യാത്രക്കാരെ വലച്ചെന്നതൊഴികെ മറ്റൊരു മേഖലയെയും പണിമുടക്കു ബാധിച്ചില്ല. അതേസമയം ചെന്നൈയിൽ അടക്കം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പതിവുപോലെ പ്രവർത്തിച്ചു. സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന് കർശന നിർദേശം ഉള്ളതിനാൽ ഭൂരിഭാഗം ജീവനക്കാരും ഹാജരായി.

ബസുകൾ കുറവായതിനാൽ സ്വകാര്യ വാഹനങ്ങളിലാണ് പലരുമെത്തിയത്. അതി നാൽ ഇന്നലെ കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനങ്ങളിലും പ്രമുഖ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾക്കു മുന്നിലും പ്രതിഷേധം നടന്നു. സംസ്ഥാനത്ത് 32 ശതമാനം സർക്കാർ ബസുകൾ മാത്രമാണ് ഓടിയത്. ആകെയുള്ള 3,175 എംടിസി ബസുകളിൽ നാനൂറോളം എണ്ണം മാത്രമാണ് ഓടിയത്.

വിദൂര ജില്ലകളിൽ നിന്ന് അടക്കം സെൻട്രൽ, എഗ്ലൂർ, താംബരം റെയിൽവേ സ്റ്റേഷനുകളിലും കോയമ്പേട് ബസ് സ്റ്റാൻഡിലും എത്തിയ യാത്രക്കാർ വീടുകളിലും മറ്റും പോകുന്നതിനു ബുദ്ധിമുട്ടി. ബസ് സർവീസ് കുറഞ്ഞതിനാൽ സബേർബൻ, മെട്രോ ട്രെയിനുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു.

You may also like

error: Content is protected !!
Join Our Whatsapp