Home Featured ചെന്നൈക്ക് വിഷുക്കൈനീട്ടവുമായി കുടുംബശ്രീ

ചെന്നൈക്ക് വിഷുക്കൈനീട്ടവുമായി കുടുംബശ്രീ

by jameema shabeer

ചെന്നൈ: നഗരവാസികൾക്ക്
വ്യത്യസ്തമായ വിഷുക്കൈനീട്ടവുമായി ചെന്നൈ മലയാളി കുടുംബ്രശീ. വിഷു ദിനത്തിൽ നാട്ടിലെത്താൻ കഴിയാത്തവർക്ക് കണികണ്ടുണരാൻ കൊന്നപ്പൂവും ഗൃഹാ തുരതയുടെ ഗന്ധമുള്ള കസവു മുണ്ടും കുടുംബശീവക സമ്മാനം.

വിഷു ദിനത്തിൽ നഗരത്തിൽ കഴിയുന്ന മുതിർന്നവർക്കാണ് കുടുംബശ്രീയുടെ കൈനീട്ടംലഭിക്കുക.
ബേക്കറി, ചായക്കട ഉൾപ്പെടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന 60 വയസ്സു കഴിഞ്ഞ 100 പേർക്കു നൽകാനാണു തീരുമാനം. മുണ്ട്, കൊന്നപ്പൂവ് എന്നിവയ്ക്കൊപ്പം ഒരു പണക്കിഴിയും നൽകും. കുടുംബശ്രീ ഓഫിസിൽ ഏപ്രിൽ 14നു വൈകിട്ട് 5നു നടക്കുന്ന ചടങ്ങ് സംഗീത സംവിധായകൻ ശങ്കർ ഗണേഷ് ഉദ്ഘാടനം ചെയ്യും. മലയാളികൾക്കൊപ്പം തമിഴരെയും പരിപാടിയുടെ ഭാഗമാക്കുമെന്നും എല്ലാവർക്കും വിഷു അനുഭവം നൽകുകയാണ് ഉദ്ദേശ്യമെന്നും കുടുംബശ്രീ പ്രസിഡന്റ് രജനി മനോഹർ പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp