ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിത മരിച്ചിട്ട് ആറ് വര്‍ഷം പിന്നിട്ടു. ഇന്നും ആ മരണത്തിന് പിന്നിലെ കാരണം ദുരൂഹമായി തുടരുകയാണ്. എന്നാല്‍ ഇനി ഈ ദുരൂഹതകള്‍ക്കൊന്നും അധികം ആയുസില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
2016 ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നരയോടെയായിരുന്നു അപ്പോളോ ആശുപത്രിയില്‍ വെച്ച് ജയലളിതയുടെ മരണം സ്ഥിതീകരിച്ചത്. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലാണ് ജയലളിത മരണത്തിന് കീഴടങ്ങിയത്. ആശുപത്രി വാസം മുതല്‍ക്കേ ഏറെ ദുരൂഹതകളും ചര്‍ച്ചകളും ജയലളിതയെ ചുറ്റിപ്പറ്റി ആരംഭിച്ചിരുന്നു. മരണത്തോടെ അത് വര്‍ദ്ധിച്ചു.
അണ്ണാ ഡിഎംകെ ഇന്നും ഏറെ വിമര്‍ശനം നേരിടുന്ന ഒന്നാണ് തമിഴ് മക്കളുടെ അമ്മയുടെ മരണത്തിന് കാരണം കണ്ടെത്താനാവാതെ പോകുന്നത്. മരണം സംബന്ധിച്ച ദുരൂഹതകളുടെ ചുരുള്‍ ഉടന്‍ അഴിക്കുമെന്ന് ഉറപ്പിച്ചാണ് ജയയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് സ്വാമി കമ്മീഷന്‍ മുന്നോട്ട് പോകുന്നത്. എംയിസിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടക്കം അന്വേഷണത്തിന് എത്തിയതോടെ അന്വേഷണം കൂടുതല്‍ ഗൗരവമായി. കുറച്ചു പേരില്‍ നിന്നും മൊഴി എടുക്കുന്നതോടെ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കയ്യിലെത്തും എന്നാണ് റിപ്പോര്‍ട്ട്. അതോടെ വര്‍ഷങ്ങളായി തമിഴ്നാട്ടുകാര്‍ കാത്തിരുന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചേക്കും എന്നാണ് പ്രതീക്ഷ.