Home Featured ശുചിമുറി വൃത്തിയില്ല ;നിവർത്തികെട്ട് ട്രെയിന്റെ ചങ്ങല വലിച്ച് യാത്രക്കാർ

ശുചിമുറി വൃത്തിയില്ല ;നിവർത്തികെട്ട് ട്രെയിന്റെ ചങ്ങല വലിച്ച് യാത്രക്കാർ

by jameema shabeer

ട്രെയിനിലെ ശുചി മുറി വൃത്തിയാക്കാൻ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും അധികൃതർ പ്രതികരിക്കാതിരുന്നതിനെ തുടർന്നു ചങ്ങല വലിച്ചു ട്രെയിൻ നിർത്തി പ്രതിഷേധിച്ച് യാത്രക്കാർ. കോയമ്പത്തൂർ – ഇന്റർസിറ്റി എക്സ്പ്രസിൽ ഇന്നലെ രാവിലെയാണു സംഭവം. കോയമ്പത്തൂരിൽ നിന്ന് രാവിലെ 6.15ന് പുറപ്പെടുന്ന ട്രെയിനിലെ ശുചി മുറി ഉപയോഗിക്കാനാകാത്ത അവസ്ഥയിലായിരുന്നു.

ഇതോടെ നാലു മണിക്കൂറോളം യാത്രക്കാർക്ക് ശുചിമുറി ഉപയോഗിക്കാനുമായില്ല. ഈറോഡ്, സേലം തുടങ്ങിയ സ്റ്റേഷനുകളിലെത്തിയപ്പോൾ യാത്രക്കാർ സ്റ്റേഷൻ അധികതരോടും പരാതി പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഒടുവിൽ 10 മണിയോടെ ട്രെയിൻ ജോലാർപെട്ട സ്റ്റേഷൻ വിട്ടയുടൻ യാത്രക്കാരനായ പ്രശാന്ത് ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഓടിയെത്തി. ഇയാളെ ചോദ്യം ചെയ്തതോ…

You may also like

error: Content is protected !!
Join Our Whatsapp