തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ – കോവിഡ് ഭീഷണി യുടെ നടുവിൽ നിന്ന് ആശ്വാസ തീരത്തെത്തി നഗരം. 15 സോണു കളിൽ പത്തിലും പോസിറ്റീവ് കേസുകൾ ഒറ്റയക്കത്തിലെത്തി. അമ്പത്തൂർ സോണിൽ ഒരു കേസ് മാത്രമാണുള്ളത്. മണലി, മാധവാരം, തിരുവിക നഗർ സോണുകളിൽ 2 കേസുകൾ. തിരുവൊട്ടിയൂർ, തൊണ്ടയാർപെട്ട്, റോയപുരം, പെരുങ്കുടി എന്നിവിടങ്ങളിൽ 5 കേസുകൾ എന്നിങ്ങനെയാണു നിലവിലുള്ളത്. അണ്ണാനഗർ, വൽസരവാക്കം, ആലന്തൂർ, ഷോളിംഗനല്ലൂർ, കോടമ്പാക്കം എന്നിവിടങ്ങളിൽ 6 മുതൽ 10 കേസുകളും മാത്രമാണുള്ളത്. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടുമില്ല.
കോവിഡ് മൂന്നാം തരംഗത്തി ന്റെ ഭാഗമായി നഗരത്തിൽ പ്രതിദിന പോസിറ്റീവ് എണ്ണായിരം വരെ കുതിച്ചുയർന്നിരുന്നെങ്കിലും ഇപ്പോൾ ഇരുപതിൽ താഴെ മാതമാണു ദിവസേന റിപ്പോർട്ട് ചെയ്യുന്നത്. നഗരത്തിലെ എല്ലാ തെരുവുകളിലും പത്തിൽ താഴെ മാത്രം കേസുകളേ നിലവിലുള്ളു.