ചെന്നൈ • കേരളത്തിനു പുറത്തു താമസിക്കുന്നവർ പ്രവാസി ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട റസിഡൻസ് സർട്ടി ഫിക്കറ്റിനു പകരമായി നോർക്ക റൂട്സ് നൽകുന്ന എൻആർകെ ഇൻഷുറൻസ് കാർഡിന്റെ പകർപ്പ് സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പാണ് അപേക്ഷയോടൊപ്പം നൽകേണ്ടത്. കേരളത്തിനു പുറത്ത് 6 മാസത്തിൽ കൂടുതൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്കു താമസിക്കുന്ന 18-60 വയസ്സ് പ്രായമുള്ള കേരളത്തിൽ ക്ഷേമ നധിയിൽ ചേരാവുന്നത്.
www.pravasikerala.org
എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അംഗത്വമെടുക്കാം.
എൻആർകെ ഇൻഷുറൻസ് എടുക്കാൻ www.norkaroots.org എന്ന വെബ്സൈറ്റ് വഴി സാധിക്കും. താമസിക്കുന്ന സംസ്ഥാനത്തെ സർക്കാർ നൽകുന്ന ആധാർ, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ തിരിച്ചറിയൽ രേഖകളാണ് എൻആർകെ ഇൻഷുറൻസ് കാർഡിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതെന്നു നോർക്ക സ്പെഷൽ ഓഫിസർ അനു പി.ചാ ക്കോ അറിയിച്ചു.