ചെന്നൈ: സാധാരണക്കാരെ ചക്രശ്വാസം വലിപ്പിച്ച് കൊണ്ട് ഇന്ധനവില ദിവസേന കൂടി കൊണ്ടിരിക്കുകയാണ്. ഇന്ധനവില വര്‍ധനവിനെതിരായ പ്രതിഷേധങ്ങള്‍ രാജ്യ വ്യാപകമായി നടക്കുമ്ബോള്‍ നവദമ്ബതികള്‍ക്ക് പെട്രോളും ഡീസലും സമ്മാനമായി നല്‍കിയിരിക്കുകയാണ് സുഹൃത്തുക്കള്‍.
തമിഴ്നാട്ടിലെ ചെങ്കല്‍പേട്ട് ജില്ലയിലാണ് രസകരമായ ഈ സംഭവം നടന്നത്. വിവാഹ ചടങ്ങിനെത്തിയ സുഹൃത്തുക്കള്‍ ദമ്ബതികള്‍ക്ക് സമ്മാനിച്ചത് ഒരു ലിറ്റര്‍ പെട്രോളും ഡീസലും. ഗ്രേസ് കുമാറിനും ഭാര്യ കീര്‍ത്തനക്കുമാണ് തങ്ങളുടെ വിവാഹ ദിവസം പ്രത്യേകതയുള്ള ഈ സമ്മാനം ലഭിച്ചത്.
സമ്മാനമായി കുപ്പികണ്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് സന്തോഷത്തോടെ ഇരുവരും ചേര്‍ന്ന് സുഹൃത്തുക്കള്‍ നല്‍കിയ സമ്മാനം സ്വീകരിച്ചു.
15 ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ പെട്രോള്‍, ഡീസല്‍ വില 9 രൂപയിലധികമാണ് വര്‍ധിച്ചത്. ഒരു ലിറ്റര്‍ പെട്രോള്‍ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ് ഇപ്പോഴത്തെ വില.