Home Featured സ്വവര്‍ഗാനുരാഗ ദമ്ബതികളെ ചെന്നൈ ടി.നഗറിലെ പബ്ബില്‍ നിന്ന് ഇറക്കിവിട്ടു: പരാതിയുമായി യുവാവ്

സ്വവര്‍ഗാനുരാഗ ദമ്ബതികളെ ചെന്നൈ ടി.നഗറിലെ പബ്ബില്‍ നിന്ന് ഇറക്കിവിട്ടു: പരാതിയുമായി യുവാവ്

by jameema shabeer

ചെന്നൈ: സ്വവര്‍ഗാനുരാഗ ദമ്ബതികളെ പബ്ബില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ചെന്നൈ ടി.നഗറിലെ പബ്ബിലെത്തിയ പുരുഷ സ്വവര്‍ഗാനുരാഗ ദമ്ബതികളെയാണ് ജീവനക്കാര്‍ തടഞ്ഞത്.

ഭിന്നലിംഗ സൗഹൃദമാണെന്നു പബ്ബിന്റെ വെബ്‌സൈറ്റില്‍ കൊടുത്തിരുന്നത് കൊണ്ടാണ് തന്റെ പങ്കാളിയോടൊപ്പം പബ്ബില്‍ എത്തിയതെന്നും ഐ.ടി. ജീവനക്കാരനായ ശ്രീകൃഷ്ണ പറഞ്ഞു. എന്നാല്‍, ജീവനക്കാരും പബ്ബിന്റെ ഉടമയും ഞങ്ങളെ അപമാനിക്കുകയും ഇറക്കിവിടുകയും ചെയ്തുവെന്നും യുവാവ് ആരോപിച്ചു.

സ്വവര്‍ഗാനുരാഗികളായ പുരുഷ ദമ്ബതികളാണെന്ന് പറഞ്ഞപ്പോള്‍ അത്തരം ദമ്ബതികള്‍ക്ക് ഇവിടെ പ്രവേശനമില്ല എന്നായിരുന്നു ജിവനക്കാരുടെ മറുപടിയെന്നും ശ്രീകൃഷ്ണ പറയുന്നു. അതേസമയം, പബ്ബില്‍ സ്വവര്‍ഗാനുരാഗികളായ സ്ത്രീദമ്ബതികള്‍ക്ക് പ്രവേശനം അനുവദിക്കുന്നുണ്ടെന്നും ഇത് ലിംഗവിവേചനമാണെന്നും ശ്രീകൃഷ്ണ അഭിപ്രായപ്പെട്ടു.

You may also like

error: Content is protected !!
Join Our Whatsapp