തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ • ആമസോൺ ലോകമെമ്പാടും സ്ഥാപിക്കാനൊരുങ്ങുന്ന പുനരുപയോഗ ഊർജ പതികളിൽ ഇടംനേടി തമിഴ്നാടും. ഇന്ത്യയിൽ ആകെ സ്ഥാപിക്കുന്ന 20 പുരപ്പുറ (റൂഫ്ടോപ്പ് ) സോളർ പദ്ധതികളിൽ 2 എണ്ണമാണു ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സ്ഥാപിക്കുക.
17 മെഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് ഇന്ത്യയിൽ നിന്നു ലക്ഷ്യമിടുന്നത്. യുഎസ്, സ്പെയിൻ, ഫ്രാൻസ്, ഓസ്ട്രേലിയ, കാനഡ, ഇന്ത്യ, ജപ്പാൻ, യുഎഇ എന്നിവിടങ്ങളിലായി ആകെ സ്ഥാപിക്കുന്ന 37 പദ്ധതികളിൽ 20 എണ്ണമാണ് ഇന്ത്യയിലുണ്ടാവുക. ആകെ 3.5 ഗിഗാവാട്ട് വൈദ്യുതി ഉൽപാദനമാണു ലക്ഷ്യം.
ഇതിൽ 3 പുതിയ കാറ്റാടി ഫാമുകൾ, 26 സോളർ ഫാമുകൾ, 8 പുതിയ റൂഫ്ടോപ്പ് സോളർ പദ്ധതികൾ എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതോടെ ആമസോണിന് ലോകത്താകെ 310 പുനരുപയോഗ വൈദ്യുതി പദ്ധതികളാകും. ഇതുവഴി മണിക്കൂറിൽ 42,000 ഗിഗാവാട്ട് വൈദ്യുതി ഉൽ പാദിപ്പിക്കാനും സാധിക്കും.