ചെന്നൈ : വേനൽമഴയിൽ വ്യാപകമായി കൃഷി നശിച്ച് തോടെ തക്കാളി വില ഉയരുന്നു. ആഴ്ചകളായി കിലോഗ്രാംമിന് 5 രൂപയായിരുന്ന തക്കാളി ചെന്നൈയിലും മധുര സെൻട്രൽ മാർക്കറ്റിലും ഇന്നലെ 40 രൂപയ്ക്കാണു വിറ്റത്. ചെന്നൈ കോയമ്പത്തൂർ മാർക്കറ്റുകൾ കഴിഞ്ഞാൽ തമിഴ് നാട്ടിലെ ഏറ്റവും വലിയ തക്കാളി വിപണിയാണ് മധുര മാട്ടവാണി സെൻട്രൽ വെജിറ്റബിൾ മാർക്കറ്റ്, ചെന്നൈക്കു സമാനമായി, കർണാടക, ആന്ധ്രാ പ്രദേശ്, വടക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുപച്ചക്കറികളും ഇവിടെ വിൽക്കുന്നുണ്ട്.
കിലോയ്ക്ക് 50 രൂപ വരെയാകുമെന്നാണു മുന്നറിയിപ്പ്. തമിഴ്നാട്ടിൽ തക്കാളി ഉൽപാദനം കുറഞ്ഞതും വിപണിയിൽ ലഭ്യതക്കുറവും കാരണം കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് നിലവിൽ തക്കാളിയെത്തുന്നത്. നില വിൽ 15 % മാത്രമാണു തമി ഴ്നാട്ടിൽ നാടൻ തക്കാളിയുള്ളത്. ഒരു മാസത്തിനുള്ളിൽ, തക്കാളിയുടെ പ്രാദേശിക വിള വെടുപ്പു തുടങ്ങുന്നതോടെ വില കുറയുമെന്നാണു വ്യാപാ രികൾ പറയുന്നത്.
പ്ലസ് 1,പ്ലസ് 2 പ്രാക്ടിക്കൽ പരീക്ഷയ്ക്ക് 2 മണിക്കൂർ മാത്രം
ചെന്നൈ:11, 12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷയുടെ സമയം 2 മണിക്കൂറായി കുറച്ചു. 3 മണിക്കൂർ ആയിരുന്നു നേരത്തേ നൽകിയിരുന്നത്. പ്രാക്ടിക്കൽ പരീക്ഷകൾ നാളെ തുടങ്ങി മേയ് 2ന് അവസാനിക്കും.
പ്ലസ്ടു തിയറി പരീക്ഷ മേയ് 5 മുതൽ 28 വരെയും പ്ലസ് വൺ പരീക്ഷ 9 മുതൽ 31 വരെയുമാണ്. പത്താം ക്ലാസ് പരീക്ഷ 6 മു തൽ 30 വരെ.
ഹാൾ ടിക്കറ്റുകൾ https:// www.dge.tn.gov.in/. വെബ്സൈറ്റിൽ നിന്നു ഡൗൺ ലോഡ് ചെയ്യാം.