ചെന്നൈ • നീലഗിരിയിൽ മദ്യം വാങ്ങുന്നവർ ഓരോ കുപ്പിക്കും 10 രൂപ വീതം അധികം നൽകണം. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ (ടാസ്മാക്) നടത്തുന്ന ചില്ലറ മദ്യവിൽപ് നശാലകൾക്ക് ഓരോ കുപ്പി മദ്യത്തിനും 10 രൂപ കൂടുതൽ ഈടാക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകി. ഒഴിഞ്ഞ കുപി തിരികെ നൽകുന്നവർക്ക് അധികമായി വാങ്ങിയ പണം തിരികെ നൽകും. മദ്യക്കുപ്പികൾ ശേഖരിച്ച് പുനരുപയോഗവും പൊട്ടിയവയുടെ സംസ്കരണവും ഉറപ്പുവരുത്തുന്നതിനാണ് അധികമായി ശേഖരിക്കുന്ന പണം ഉപയോഗിക്കുക.
മദ്യക്കുപ്പികൾ സുരക്ഷിതമായി നീക്കം ചെയ്യാൻ ഒരാഴ്ച യ്ക്കുള്ളിൽ പദ്ധതി തയാറാക്കിയില്ലെങ്കിൽ നീല ഗിരിയിലെ എല്ലാ ചില്ലറ മദ്യവിൽപന ശാലകളും അടച്ചു പൂട്ടാൻ ഉത്തരവിടുമെന്ന ഹൈക്കോടതിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് സർക്കാർ നടപടി.
വലിച്ചെറിയുന്ന പൊട്ടിയതുമായ ഒഴിഞ്ഞ മദ്യ കുപ്പികൾ മൃഗങ്ങൾക്കും പ്രകൃ തിക്കും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികൾ പരിഗണിച്ച കോടതി ബൈ-ബാക്ക് സംവിധാനം അവതരിപ്പിക്കാൻ നിർദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് 10 രൂപ അധികം വാങ്ങാനും കുപ്പികൾ തിരികെ നൽകുന്നവർ പണം മടക്കി നൽകാനുമു ള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്