തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ :പുതുക്കോട്ടക്കടുത്ത് അവുടയാർ പട്ടണം ഗ്രാമത്തിൽ വ്യാപാരിയെ കഴുത്തറുത്തു കൊലപ്പെടുത്തി കൊള്ളക്കാർ 175 പവൻ സ്വർണവും 20,000 രൂപയും കവർന്നു. ഞായറാഴ്ച വൈകിട്ട് പ്രാർഥനയ്ക്കു ശേഷം വീടിനു പുറത്തുനിന്ന് ഫോൺ ചെയ്യുകയായിരുന്ന മുഹമ്മദ് നിസാം എന്ന് കണ്ണട വ്യാപാരിയാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് കടന്നുകയറിയ അക്രമികൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മുഹമ്മദ് നിസാമിന്റെ കഴുത്തറുക്കുകയായിരുന്നു.
തുടർന്ന് ഇയാളുടെ ഭാര്യയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി കെട്ടിയിട്ട ശേഷം സ്വർണവും പണവും കൈക്കലാക്കി കടന്നുകളഞ്ഞു. ഇവരുടെ കരച്ചിൽ കേട്ട് എത്തിയ അയൽ ക്കാർ പൊലീസിൽ വിവരമറിയി ക്കുകയായിരുന്നു.
കണ്ണട വ്യാപാരത്തിനു പുറമേ വസ്തു കച്ചവടവും നടത്തിയിരുന്ന നിസാമും ഭാര്യയും തനിച്ചായിരുന്നു താമസം. വിവാഹിതയായ മകളും വ്യാപാരികളായ 2 ആൺ മക്കളും മറ്റിടങ്ങളിലാണ് താമസം. അന്വേഷണത്തിന് രണ്ടു പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി പൊലീസ് പറഞ്ഞു.