Home Featured തമിഴ്നാട്ടിലെ സ്കൂളുകളിൽ മതപരമായ വസ്ത്രം തടയണമെന്ന ഹർജി തള്ളി

തമിഴ്നാട്ടിലെ സ്കൂളുകളിൽ മതപരമായ വസ്ത്രം തടയണമെന്ന ഹർജി തള്ളി

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp  https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ: സ്കൂളുകളിൽ വിദ്യാർഥികൾ മതപരമായ വസ്ത്രം ധരിക്കുന്നത് തടയാൻ ഉത്തരവിടാൻ സംസ്ഥാനത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് എം.ദുരൈസ്വാമിയും ജസ്റ്റിസ് ടി.വി.തമിൽവിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹിന്ദുമുന്നേറ്റ കഴകം അധ്യക്ഷന്റെ ഹർജി തള്ളിയത്. സമാനമായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഹൈക്കോടതിക്ക് എങ്ങനെ ഇക്കാര്യം കേൾക്കാനാകുമെന്ന് ഹർജി തള്ളിക്കൊണ്ട് ജഡ്ജിമാർ ചോദിച്ചു.

ചെന്നൈ :ഇൻസ്റ്റഗ്രാം വഴി കേരളത്തിലെ വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തി;കോളജ് വിദ്യാർഥി പിടിയിൽ

ചെന്നൈ • ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് കേരളത്തിലെ 2 സ്കൂൾ വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തിയ കോളജ് വിദ്യാർഥി പിടിയിൽ.

വിദ്യാർഥിനികളെ അവരുടെ അശ്ലീലചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മാർക്ക് ഡിക്രൂസിനെയാണു (19) സെന്റ് തോമസ് മൗണ്ട് ഓൾ-വി മൺ പൊലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാർഥിനികളുമായി സമൂഹ മാധ്യമം വഴി സൗഹൃദത്തിലായ ഇയാൾ പെൺകുട്ടികളുടെ ഫോട്ടോകൾ കൈവശപ്പെടുത്തി ഇവ പരസ്യപ്പെടുത്തുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയായിരുന്നു. പെൺകുട്ടികൾ വിവരം രക്ഷിതാക്കളെ അറിയിച്ചതോടെ ഇവർ കേരളത്തിൽ പൊലീസിനു പരാതി നൽകി.

കേരള പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സെന്റ് തോമസ് മൗണ്ട് പൊലീസ് കേസെടുത്ത് സ്വകാര്യ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ മാർക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു.

You may also like

error: Content is protected !!
Join Our Whatsapp