തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ • വെല്ലൂർ ധോരപാടി ഗവ.ഹൈസ്കൂളിലെ ബെഞ്ചും ഡെസ്കും തകർത്ത 10 വിദ്യാർഥികൾക്കു സസ്പെൻഷൻ. കഴിഞ്ഞ ദിവസം ക്ലാസ് നേരത്തേ അവസാനിപ്പിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസുകാരിൽ ചിലർ ക്ലാസ് മുറിയിൽ തന്നെയിരുന്നു ബഹളമുണ്ടാക്കിയതോടെ അധ്യാപകരെത്തി ഇവരെ പറഞ്ഞു വിടാൻ ശ്രമിച്ചു.
എന്നാൽ, അധ്യാപകരുടെ നിർദേശം അവഗണിച്ച് വിദ്യാർഥികൾ ബഹളം തുടർന്നു. കൂടാതെ ക്ലാസ് മുറിയിലെ ഇരുമ്പ് ഡെസ്ക്, ബെഞ്ചുകൾ എന്നിവ തകർത്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യ മങ്ങളിലും വ്യാപകമായി പ്രചരിച്ചു. അധ്യാപകർ പൊലീസ് സഹായം തേടി.
വെല്ലൂർ ആർഡിഒ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നേരിട്ട് സ്കൂളിലെത്തി വിവരങ്ങൾ ശേഖരിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘർഷത്തിൽ ഉൾപ്പെട്ട 10 വിദ്യാർഥികളെയും മേയ് 5 വരെ സസ്പെൻഡ് ചെയ്യാൻ കലക്ടർ കുമാരാൽ പാണ്ഡ്യൻ ഉത്തരവിട്ടത്.