തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയർ ആർക്കോണത്ത് വ്യാവസായിക പാർക്ക് ഒരുക്കുന്നു. ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ആദ്യ പടിയാണ് ആർകോണത്തെ സംരംഭമെന്ന് ജി സ്ക്വയർ സിഇഒ എൻ.ഈശ്വർ പറഞ്ഞു.
400 ഏക്കർ വിസ്തൃതി യിൽ വികസിപ്പിക്കുന്ന പാർക്ക് സ്റ്റീൽ, സിമന്റ്, ബാറ്ററി നിർമാണം തുടങ്ങിയ വ്യവസായ സംരംഭങ്ങൾക്ക് അനുയോജ്യമായ മേഖലയാണ്. ബെംഗളൂരു ഹൈവേയി ലേക്ക് വേഗത്തിൽ എത്താവുന്ന പ്രദേശത്താണ് വ്യാവസായിക പാർക്ക് നിർമിക്കുന്നത്. പ്രദേശ വാസികൾക്ക് വലിയ തോതിലു ള്ള തൊഴിലവസരങ്ങളും നൽകുമെന്ന് സിഇഒ പറഞ്ഞു.
പാടി സെന്റ് ജോർജ് പള്ളിയിൽ പെരുന്നാളും കൺവൻഷനും
ചെന്നൈ • പാടി സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിലെ വി.ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളും കൺവൻഷനും നാളെ മുതൽ മേയ് 1 വരെ നടക്കും. നാളെ വൈകിട്ട് 6നു സന്ധ്യാനമസ്കാരം 6.45നു ഗാന ശുശ്രൂഷ. തുടർന്നു ഫാ.ജോൺ ശാമുവേൽ (മൈലം മാർ കുറിയാക്കോസ് ആശ്രമം) പ്രസംഗിക്കും.30ന് റാസ, ആശിർവാദം,പെരുന്നാൾ സദ്യ. ഞായറാഴ്ച രാവിലെ 7നു പ്രഭാത നമസ്കാരം. 7.45ന് മൂന്നിൻമേൽ കുർബാന തുടർന്നു റാസ, ആശീർവാദം, നേർച്ചവിളമ്പ് എന്നിവ നടക്കുമെന്നു വികാരി ഫാ.അനീഷ് മാ , കൺവീനർ ജോൺ ശാമുവേൽ, ടി രാജൻ ശാമുവേൽ, സെക്രട്ടറി റെജി ജോർജ് എന്നിവർ അറിയിച്ചു.