തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: പിതൃത്വ അവകാശത്തെ ചൊല്ലിയുള്ള കേസില്‍ നടന് ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. കേസില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീല്‍ ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. മധുര മേലൂര്‍ സ്വദേശി കതിരേശനാണ് ധനുഷ് തന്റെ മകനാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ധനുഷ് തന്റെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ രേഖകള്‍ വ്യാജമാണെന്ന് ആരോപിച്ച് കതിരേശന് ജുഡീഷ്യല്‍ ജമിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. എന്നാല്‍ ഈ ഹര്‍ജി മജിസ്ട്രേറ്റ് കോടതി തള്ളി.
തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് വിശദീകരണം ആവശ്യപ്പെട്ട് ധനുഷിന് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് നാടുവിട്ടുപോയ തങ്ങളുടെ മകനാണ് ധനുഷ് എന്ന് അവകാശപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ശരീരത്തിലുള്ള മറുകുകള്‍ ലേസര്‍ ചികിത്സയില്‍ മായിച്ചെന്നും ഇവര്‍ വാദിക്കുന്നുണ്ട്. കതിരേശന്റ വാദത്തെ എതിര്‍ത്ത് തന്റെ പിതാവ് കസ്തൂരിരാജനാണെന്ന് തെളിയിക്കുന്ന രേഖകളാണ് ധനുഷ് കോടതിയില്‍ സമര്‍പ്പിച്ചത്.