തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: സർക്കാരിനു കീഴിലു സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനുള്ള അധികാരം സർക്കാരിനു നൽകുന്ന 2 ബില്ലുകൾ പാസാക്കിയതിനു പിന്നാലെ ഗവർണർ ക്കെതിരെയുള്ള അടുത്ത നീക്കവുമായി തമിഴ്നാട്.
സംസ്ഥാനത്തു മുഖ്യമന്ത്രി ചാൻസലറായി പുതുതായി സിദ്ധ സർവകലാശാല സ്ഥാപിക്കാനുള്ള ബിൽ നിയമസഭ പാസാക്കി. ആരോഗ്യമന്ത്രി പ്രോ ചാൻസലർ പദവിയും വഹിക്കും. തുടർന്നു ഒരു സിലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്യുന്ന 3 പേരുടെ പാനലിൽ നിന്ന് ചാൻസലറായിരിക്കും സർവകലാശാലയുടെ വൈസ് ചാൻസലറെ നിയമിക്കുന്നത്.
വൈസ് ചാൻസലർ നിയമനാധികാരം ഗവർണറിൽ നിന്നു നീക്കി 2 ദിവസത്തിനുള്ളിലാണു പുതിയ ബിൽ. പുതിയ സർവകലാശാലയ്ക്ക് തമിഴ്നാട് സിദ്ധ മെഡിക്കൽ യൂണിവേഴ്സിറ്റി’ എന്ന് പേരിടുമെന്നും അതിന്റെ ആസ്ഥാനം ചെന്നൈ കോർപറേഷൻ ആയിരിക്കുമെന്നും പരാമർശിക്കുന്ന ബിൽ ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനാണ് അവതരിപ്പിച്ചത്.
ഇന്ത്യൻ മെഡിസിൻ, ഹോമിയോപ്പതി എന്നിവയിൽ ഗവേഷണത്തിനും പുരോഗതിക്കും ഉതകുന്ന കോഴ്സുകൾ ഒരുക്കുക എന്നതാണ് സർവകലാശാലയുടെ പ്രധാന ലക്ഷ്യം.