തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. വെള്ളിവോയല്‍ ചാവടി രവിചന്ദ്രന്‍ എന്ന മുപ്പത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്.
ഇയാളെ ഗുണ്ടാ സംഘം മദ്യപിക്കാന്‍ ക്ഷണിച്ചു വരുത്തിയാണ് കൊലപ്പെടുത്തിയത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്കുള്ള കാരണമെന്ന് പൊലീസ് പറഞ്ഞു. കൊലയ്ക്ക് ശേഷം മൃതദേഹത്തിനൊപ്പം ഗുണ്ടാ സംഘം സെല്‍ഫിയെടുത്തിരുന്നു. രവിചന്ദ്രനെ തങ്ങളാണ് കൊലപ്പെടുത്തിയതെന്ന് സുഹൃത്തുക്കളെ വിശ്വസിപ്പിക്കുന്നതിനാണ് സെല്‍ഫിയെടുത്തത്. ഈ ചിത്രങ്ങള്‍ വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
മദന്‍ കുമാര്‍ (31), എ ധനുഷ് (19), കെ ജയപ്രകാശ് (18), എസ് ഭരത് (19) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ചയാണ് ചെന്നൈയെ നടുക്കിയ കൊലപാതകം നടന്നത്. മണലി ന്യൂ ടൗണിലെ ഒരു മൈതാനത്താണ് ഗുണ്ടാ സംഘം രവിചന്ദ്രനെ മദ്യവിരുന്നിന് ക്ഷണിച്ചത്. മുന്‍പുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ സംസാരിച്ച് തീര്‍ക്കാമെന്ന് പറഞ്ഞാണ് ഇയാളെ വിളിച്ച് വരുത്തിയത്. കാണ്മാനില്ലെന്ന പരാതിയില്‍ കുടുംബം നടത്തിയ അന്വേഷണത്തിലാണ് രവിചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗുണ്ടാ സംഘം പോസ്റ്റ് ചെയ്ത സെല്‍ഫിയുടെ അടിസ്ഥാനത്തില്‍ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.