തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: 1-9 ക്ലാസ് വിദ്യാർഥികളിൽ എല്ലാവരെയും പരീക്ഷ നടത്താതെ തന്നെ വിജയികളായി പ്രഖ്യാപിക്കുമെന്ന പ്രചാര ണം വ്യാജമെന്ന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ്. മുൻ നിശ്ചയം പ്രകാരം മേയ് 6 മുതൽ 13 വരെയായിരിക്കും പരീക്ഷയെന്നും അറിയിച്ചു . പുതുച്ചേരിയിൽ 1-9 ക്ലാസു കാർക്ക് ഓൾ പാസ് നൽകുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തമിഴ്നാട്ടിലും പരീക്ഷ ഉണ്ടാകില്ലെന്ന പ്രചാരണം വ്യാപകമായത്.
അതേസമയം, ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ 10-12 ക്ലാസ് വിദ്യാർഥികളുടെ ഹാൾ ടിക്കറ്റ് തടഞ്ഞു വയ്ക്കരുതെന്നു സ്വകാര്യ സ്കൂളുകൾക്കു സർക്കാർ നിർദേശം നൽകി. ഫീസ് അടച്ചില്ലെന്ന കാരണത്താൽ സ്കൂൾ അധികൃതർ ഹാൾ ടിക്ക നൽകുന്നില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണു നിർദേശം. മേയ് ആദ്യ വാരം മുതലാണ് സംസ്ഥാനത്ത് പൊതു പരീക്ഷകൾ ആരംഭിക്കുന്നത്. ഹാൾടിക്കറ്റുകൾ സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.