ചെന്നൈ : കോവിഡ് വാക്സിനേഷൻ സ്വീകരിക്കാത്ത എല്ലാവർക്കും വാക്സീൻ നൽകാൻ ലക്ഷ്യമിട്ട് 8ന് സംസ്ഥാനത്ത് ഒരു ലക്ഷം വാക്സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കും. സംസ്ഥാനത്ത് 2 കോടിയോളം പേർ ഇതുവരെയും വാക്സിനേ ഷൻ പൂർത്തിയാക്കിയിട്ടില്ലെന്നണ് ആരോഗ്യ വകുപ്പിന്റെ കണക്ക്
53 ലക്ഷം പേർ ആദ്യ ഡോസ് പോലും എടുത്തിട്ടില്ല. 1.40 കോടി പേർ രണ്ടാം ഡോസ് എടുക്കാൻ ബാക്കിയുണ്ട്. സംസ്ഥാനത്തു വാക്‌സിനേഷൻ ആരംഭി ച്ചപ്പോൾ പല കാരണങ്ങളാൽ ജനം വിമുഖത കാണിച്ചെന്നും എന്നാലിപ്പോൾ 10.83 കോടി പേർ വാക്സീൻ എടുത്തതായും ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു. വാക്സീൻ എടുത്ത ശേഷം ജനങ്ങളുടെ പ്രതിരോധ ശേഷി 88% വർധിച്ചതായും എല്ലാവരും മുന്നോട്ടു വരണമെന്ന് അഭ്യർഥിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.