തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : ട്രെയിനിൽ കൊണ്ടു പോവുകയായിരുന്ന 2 കോടിയു ടെ ആഭരണങ്ങൾ കൊള്ളയടിക്കാൻ ശ്രമിച്ച മലയാളികൾ പിടിയിൽ. കണ്ണൂർ കുറുവ സ്വദേശികളായ അഷ്റഫ് (30), സൂരജ് (26) എന്നിവരെയാണു യാത്രക്കാരുടെ സഹായത്തോടെ ജോലാർപെട്ട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂരിലെ ഗാന്ധി പാർക്ക് മേഖലയിലെ ആഭരണ നിർമാണശാലയിൽ നിന്നു ചെന്നൈയിലെ ജ്വല്ലേഴ്സിനായി തയാറാക്കിയ 5 കിലോ ആഭരണങ്ങളാണ് മധുര സ്വദേശിയായ മാ രിമുത്തു (30), അയ്യനാർ (24) എന്നിവരെ ആക്രമിച്ച് ഇവർ യെടുക്കാൻ ശ്രമിച്ചത്. കോയമ്പത്തൂരിൽ നിന്ന് ചെന്നൈയിലേക്കുള്ള ചേരൻ എക്സ്പ്രസ്
ട്രെയിനിൽ യാത്ര ചെയ്യവേ ജോലാർപെട്ട് ഭാഗത്തെത്തിയപ്പോൾ മാരിമുത്തുവിന്റെയും അയ്യനാരു ടെയും മുഖത്തു ബോധം കെടു ത്താനുള്ള സ്പ്രേ അടിച്ച ശേഷം ആഭരണങ്ങളടങ്ങിയ പെട്ടി സൂരജും അഷ്റഫും ചേർന്നു തട്ടിയെടുക്കുകയായിരുന്നു.
യാത്രക്കാർ ഇവരെ പിടികൂടാൻ ശ്രമിച്ചതോടെ ഇരുവരും പ്ലാറ്റ്ഫോമിലേക്കു ചാടിയിറങ്ങി ഓടാൻ നോക്കി. എന്നാൽ, റെയിൽവേ പൊലീസ് പിടികൂടി. ഇരുവരെയും റിമാൻഡ് ചെയ്തു.