Home Featured വ്യാപാരികളുടെ ദുരിതാശ്വാസ തുക ഉയർത്തുമെന്ന് സ്റ്റാലിൻ

വ്യാപാരികളുടെ ദുരിതാശ്വാസ തുക ഉയർത്തുമെന്ന് സ്റ്റാലിൻ

by jameema shabeer

ചെന്നൈ • വ്യാപാരികൾ മരിച്ചാൽ വെൽഫെയർ ബോർഡ് നൽകുന്ന ദുരിതാശ്വാസ തുക 1 ലക്ഷം രൂപയിൽ നിന്നു 3 ലക്ഷം രൂപയായി ഉയർത്തുമെന്നും തീപിടിത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കുള്ള അടിയന്തര സഹായം 5,000 രൂപയിൽ നിന്ന് 20,000 രൂപ യായി ഉയർത്തുമെന്നും മുഖ്യമന്ത്രി എം.കെ.സാലിൻ.

വ്യാപാരികളുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ ഡിഎംകെ സർക്കാർ അതീവ ശ്രദ്ധ ചെലുത്തുന്നുവെന്നും കച്ചവടക്കാരുടെ താൽപര്യങ്ങൾ ഉറപായും സംരക്ഷിക്കുമെന്നും മുഖ്യ മന്ത്രി പറഞ്ഞു. വ്യാപാര സംഘടനയായ തമിഴ്നാട് വണികർ സംഘങ്ങളിൽ പേരമയ്പിന്റെ സംസ്ഥാന സമ്മേളനം തിരുച്ചിറപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുക യായിരുന്നു സ്റ്റാലിൻ.

വ്യാപാരികളുടെ താൽപര്യം സംര ക്ഷിക്കപ്പെടുമ്പോൾ മാത്രമേ സംസ്ഥാനത്തിന്റെ വരുമാനം സംരക്ഷിക്കപ്പെടുകയുള്ളൂ. ഡിഎംകെ സർക്കാർ വ്യാപാരികൾക്കായി ക്ഷേമനിധി ബോർഡ് രൂപീകരി ക്കുകയും വിവിധ സഹായങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

കോവിഡിനെ തുടർന്നുള്ള പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനു ധനസഹായം നൽകിയ വ്യാപാരികളെ അഭിനന്ദിക്കുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു. വ്യാപാര ലൈസൻസ് പുതുക്കുന്നത് 3 വർഷം കൂടുമ്പോൾ മതിയെന്നും അദ്ദേഹം അറിയിച്ചു. ചെന്നൈ ചായക്കട ഉടമ സംഘം ഉൾപ്പെടെ ചെന്നൈയിൽ നിന്ന് മലയാളികൾ അടക്കമുള്ള ഇരുപതിലേറെ പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our Whatsapp