ചെന്നൈ • തിരുനെൽവേലിയിൽ റോഡ് വികസനത്തിന്റെ ഭാഗമായി മരം പിഴുതു മാറ്റവേ അബദ്ധത്തിൽ ഓട്ടോയ്ക്കു മുകളിലേക്കു വീണ് 2 പേർ മരിച്ചു. അംബാസമുദ്രം മുതൽ തിരുച്ചെനൂർ വരെയുള്ള റോഡിന്റെ വീതി കൂട്ടുന്ന പണിക്കിടെയാണ് അപകടമുണ്ടായത്. റോഡരികിൽ നിന്നു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പറിച്ചെടുത്ത മരം അതുവഴി വന്ന ഓട്ടോയുടെ മുകളിലേക്കു വീഴുകയായിരുന്നു. ഓട്ടോ ഡ്രൈവറും സ്ത്രീയും സംഭവസ്ഥലത്തു തന്നെ ഗുരുതര പരുക്കുകളോ ടെ 3 പേരെ ആശുപത്രി യിൽ പ്രവേശിപ്പിച്ചു.
മണ്ണുമാന്തി നിയന്ത്രിച്ചിരുന്ന ആളെ പൊലീസ് കസ്റ്റഡിയി ലെടുത്തിട്ടുണ്ട്. മുൻകരുതലുകളില്ലാതെ മരങ്ങൾ പറിച്ചു നീക്കുന്നതിനെതിരെ പ്രദേശവാസികൾ റോഡ് തടയൽ സമരം നടത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം വീതവും പരുക്കേറ്റവർക്ക് ഒരുലക്ഷം വീതവും സഹായധനം നൽകുമെന്ന് മുഖ്യമന്ത്രി എം.കെ.സാലിൻ പ്രഖ്യാപിച്ചു.