Home covid19 ചെന്നൈ : മെഗാ വാക്സിനേഷൻ ക്യാംപുകൾ ഇന്ന്

ചെന്നൈ : മെഗാ വാക്സിനേഷൻ ക്യാംപുകൾ ഇന്ന്

by admin

ചെന്നൈ • നഗരത്തിൽ 3,300 ഇടങ്ങളിൽ ഇന്ന് കോവിഡ് മെഗാ വാ ക്സിനേഷൻ ക്യാംപു കൾ സംഘടിപ്പിക്കും. വാക്സിനേഷൻ പൂർ ത്തിയാക്കാത്തവർ ഇന്നത്തെ ക്യാംപുകൾ ഉപയോഗപ്പെടുത്തണമെന്ന് കോർപ് റേഷൻ അറിയിച്ചു. മുൻപു നടന്ന 28 മെഗാ ക്യാംപുകളിലായി 37 ലക്ഷം ഡോസുകൾ നൽകിയിരുന്നു. കോവിഡ് മൂന്നാം തരംഗം അവസാനിച്ചതിനെ തുടർന്ന് ക്യാംപുകൾ നിർത്തിവയ്ക്കുക യായിരുന്നു. സം സ്ഥാനത്തൊട്ടാകെ ഒരുലക്ഷം ക്യാംപുകളാണ് ഇന്നു സംഘടിപ്പിക്കുക.

ലുലുമാള്‍ വന്നാല്‍ ചില്ലറ വ്യാപാരികളെ ദോഷകരമായി ബാധിക്കും; തടയുമെന്ന് തമിഴ്‌നാട് ബി.ജെ.പി

ചെന്നൈ: ലുലുമാള്‍ വന്നാല്‍ ചില്ലറ വ്യാപിരികളെ ബാധിക്കുമെന്നാരോപിച്ച്‌ തമിഴ്‌നാട് ബി.ജെ.പി. തമിഴ്‌നാട്ടില്‍ ലുലു മാള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്റ് കെ.അണ്ണാമലൈ പറഞ്ഞു.

പുതുതായി ആരംഭിക്കുന്ന ലുലു മാള്‍ കെട്ടിട നിര്‍മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ ബി.ജെ.പി സമ്മതിക്കി. പാവപ്പെട്ട ചില്ലറ വ്യാപാരികളെ ഇത് ദോഷകരമായി ബാധിക്കും. മുന്‍പ് വാള്‍മാര്‍ട്ടിനെ എതിര്‍ത്തിരുന്ന സംഘടനകള്‍ ലുലുവിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അണ്ണാമലൈ ചോദിച്ചു.

ഈയിടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഗള്‍ഫ് സന്ദര്‍ശന വേളയിലാണ് കോയമ്ബത്തൂരില്‍ ലുലു മാള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പിട്ടത്.

You may also like

error: Content is protected !!
Join Our Whatsapp