ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ എംപി തിരുച്ചി ശിവയുടെ മകന് സൂര്യ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി തമിഴ്നാട് അദ്ധ്യക്ഷന്‍ കെ അണ്ണാമലൈയില്‍ നിന്നാണ് സൂര്യ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കുറച്ച് കുടുംബങ്ങളെ സേവിക്കുന്നതിന് പകരം ജനങ്ങളെ സേവിക്കാനാണ് താന്‍ ബിജെപിയിലെത്തിയതെന്ന് സൂര്യ പ്രതികരിച്ചു.
ഡിഎംകെയുടെ പ്രൊപ്പഗന്‍ഡ സെക്രട്ടറിയും രാജ്യസഭാ എംപിയുമാണ് തിരുച്ചി ശിവ. 15 വര്‍ഷത്തോളം ഡിഎംകെയെ ശക്തിപ്പെടുത്താനായി അടിസ്ഥാന തലത്തില്‍ പ്രവര്‍ത്തിച്ചുവെങ്കിലും യാതൊരു അംഗീകാരവും ലഭിക്കുന്നില്ലെന്ന് സൂര്യ പറഞ്ഞു. ഡിഎംകെ അധികകാലം തമിഴരുടെ പാര്‍ട്ടിയായി നിലനില്‍ക്കില്ല. ആത്മാര്‍ത്ഥതയുളള സത്യസന്ധരായ പ്രവര്‍ത്തകര്‍ക്ക് അവിടെ സ്ഥാനമില്ലെന്നും സൂര്യ പറഞ്ഞു.