തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ • ഈറോഡ് ജില്ലയിലെ മലയാളി ആദിവാസി സമുദായാംഗങ്ങളെ തമിഴ്നാട് പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തിരുപ്പൂർ എംപി കെ.സുബ്ബരായൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു നിവേദനം നൽകി.
സത്യമംഗലം, അന്തിയൂർ താലൂക്കുകളിലെ മലയോര മേഖലകളിൽ 25,000ൽപരം ആദിവാസികൾ ‘മറ്റ് ജാതി’ പട്ടികയിലാണ് ഉൾപ്പെട്ടിട്ടുള്ളതെന്നും നിവേദനത്തിൽ പറയുന്നു. 1979ൽ കോയമ്പത്തൂർ വിഭജിച്ചപ്പോൾ സത്യമംഗലത്തെ ഈറോഡ് ജില്ലയുടെ കീഴിലാക്കി.
2012ൽ അന്തിയൂർ താലൂക്ക് രൂപീകരിച്ചു. എന്നാൽ ഈ 2 മേഖലകളിലെയും ആദിവാസികളെ എസ്ടി പട്ടികയിൽ നിന്ന് ഒഴി വാക്കിയിട്ടുണ്ട്.
മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൈലറ്റുമാരെയും കാബിന്‍ ക്രൂ അംഗങ്ങളെയും സസ്പെന്‍ഡ് ചെയ്ത് ഡി.ജി.സി.എ
ന്യുഡല്‍ഹി: ബ്രീത്ത് അനലൈസര്‍ ടെസ്റ്റില്‍ മദ്യപിച്ചതായി കണ്ടെത്തിയ ഒമ്ബതു പൈലറ്റുമാരെയും 32 കാബിന്‍ ക്രൂ അംഗങ്ങളെയും സസ്പെന്‍ഡ് ചെയ്തു. ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് നടപടി സ്വീകരിച്ചത്. വിമാനം പുറപ്പെടുന്നതിന് മുമ്ബ് ഡ്യൂട്ടിക്കുള്ള ജീവനക്കാര്‍ മദ്യം ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നടത്തുന്നത്.
സസ്പെന്‍റഡ് ചെയ്തവരില്‍ രണ്ടു പൈലറ്റുമാരും രണ്ട് കാബിന്‍ ക്രൂ അംഗങ്ങളും രണ്ടാം തവണയാണ് ബ്രീത്ത് അനലൈസര്‍ ടെസ്റ്റില്‍ മദ്യം കഴിച്ചതായി സ്ഥിരീകരിക്കുന്നത്. ഇവരെ മൂന്നു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. പരിശോധനയില്‍ ആദ്യത്തെ തവണ പിടിക്കപ്പെട്ട ഏഴ് പൈലറ്റുമാരെയും 30 കാബിന്‍ ക്രൂ അംഗങ്ങളെയും മൂന്ന് മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. നേരത്തെ, മതിയായ പരിശീലനം ലഭിക്കാത്ത സ്പേസ് ജെറ്റ് എയര്‍ലൈനിലെ 90 പൈലറ്റുമാരെ ബോയിങ് 737 എയര്‍ മാക്സ് വിമാനം പറത്തുന്നതില്‍ നിന്നും ഡി.ജി.സി.എ വിലക്കിയിരുന്നു.