Home Featured കടുത്ത പ്രതിസന്ധി;പിടിച്ചെടുത്ത തമിഴ്നാട്ടിലെ ബോട്ടുകൾ വിറകിനായി തൂക്കി വിറ്റ് ശ്രീലങ്കൻ നാവികസേന

കടുത്ത പ്രതിസന്ധി;പിടിച്ചെടുത്ത തമിഴ്നാട്ടിലെ ബോട്ടുകൾ വിറകിനായി തൂക്കി വിറ്റ് ശ്രീലങ്കൻ നാവികസേന

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i 
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ • കടുത്ത പാചകവാതക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ, നാവികസേന പിടിച്ചെടുത്ത തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ വിറകിനായി തൂക്കി വിട്ടു. അതിർത്തി കടന്ന് മത്സ്യബന്ധനം നടത്തിയെന്ന് അവകാശപ്പെട്ട് ഇരുന്നൂറിലധികം തമിഴ്നാട് മത്സ്യത്തൊഴി ലാളികളുടെ ബോട്ടുകൾ ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ ഇരുന്നുറിലധികം ബോട്ടുകൾ ലേലം ചെയ്തു. ദീർഘനാൾ കടലിൽ തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിൽക്കിടന്ന ഇവയിൽ പലതും ജീർണിച്ച അവസ്ഥയിലായിരുന്നു. പൊളിച്ച ബോട്ടുകളുടെ അവശിഷ്ടങ്ങൾ വിറകായി കിലോയ്ക്ക് 100 രൂപ നിരക്കിലാണു വിൽപന.

എന്‍.ജി.ഒകള്‍ നിയമവിരുദ്ധമായി വിദേശ സഹായം സ്വീകരിക്കല്‍; 40 കേന്ദ്രങ്ങളില്‍ സി.ബി.ഐ റെയ്ഡ്

ന്യൂഡല്‍ഹി: സന്നദ്ധ സംഘടനകള്‍ക്ക് ചട്ടങ്ങള്‍ മറികടന്ന് വിദേശ സഹായം സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കിനല്‍കുകയും അതിനായി കൈക്കൂലി വാങ്ങുകയും ചെയ്തെന്ന കേസില്‍ അഞ്ചു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 10 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച സി.ബി.ഐ രാജ്യവ്യാപകമായി 40 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ അറസ്റ്റിലായത്. ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി സന്നദ്ധ സംഘടനകള്‍ക്ക് അനധികൃതമായി വിദേശ സഹായ നിയന്ത്രണ നിയമ (എഫ്.സി.ആര്‍.എ) പ്രകാരമുള്ള അംഗീകാരം നല്‍കിയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, ഇടനിലക്കാര്‍ എന്നിവരാണ് പിടിയിലായത്.

ഹവാല വഴി നടത്തിയ രണ്ട് കോടിയോളം രൂപയുടെ അനധികൃത ഇടപാടുകള്‍ കണ്ടെത്തിയതായാണ് സൂചന. ഡല്‍ഹി, രാജസ്ഥാന്‍, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലായിരുന്നു റെയ്ഡ്. ആഭ്യന്തര മന്ത്രാലയം നല്‍കിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്.

You may also like

error: Content is protected !!
Join Our Whatsapp