Home Featured ചെന്നൈ:കോടികൾ തട്ടി മുങ്ങാൻ ശ്രമം: അമ്മയും മകളും അറസ്റ്റിൽ

ചെന്നൈ:കോടികൾ തട്ടി മുങ്ങാൻ ശ്രമം: അമ്മയും മകളും അറസ്റ്റിൽ

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i 
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ • വിദേശ ജോലി വാഗ്ദാനം ചെയ്തു കോടിക്കണക്കിനു രൂപ തട്ടിയെടുത്തു യുഎസിലേക്കു രക്ഷപ്പെടാൻ ശ്രമിച്ച അമ്മയെയും മകളെയും വിമാനത്താവളത്തിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ അസികരിയർ ജനറേറ്റിങ് എന്ന സ്ഥാപനം നടത്തിയിരുന്ന ക്ലീന (29), മാതാവ് അനിത (59) എന്നിവരാണു പിടിയിലായത്.

വേളാച്ചേരി ഭാരതി നഗർ ഭാരതി നഗർ സ്വദേശി തർഷികയാണു പരാതിക്കാരി. പോർച്ചുഗലിൽ ജോലി ശരിയാക്കാമെന്നു വാഗ്ദാനം ചെയ്ത് 20 ലക്ഷത്തോളം രൂപ ഇവർ തട്ടിയെടുക്കുകയായിരുന്നു . തുടർന്നു സ്ഥാപനം പൂട്ടി മുങ്ങി.

കഴിഞ്ഞ ജനുവരിയിൽ അഡയാർ ഡപ്യൂട്ടി കമ്മിഷണറെ സമീപിച്ചു പരാതി നൽകിയതോടെ പ്രതികൾക്കെതിരെ ലുക്ഔട്ട് നോ ട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ ചെന്നൈ വിമാനത്താവളം വഴി യുഎസിലേക്കു കടക്കാൻ ശ്രമിച്ച ഇവരെ ലുക്ഔട്ട് നോട്ടിസിന്റെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ പലരെയും കബളിപ്പിച്ചതായുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp