തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : എൻജിനീയറിങ് പ്രവേശനത്തിനുള്ള ഓൺലൈൻ നടപടിക്രമങ്ങളിൽ വിദ്യാർഥികളെ സ്കൂളുകൾ സഹായിക്കുന്നതിനുള്ള നടപടികൾ എടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടി. നിലവിൽ ഇന്റർനെറ്റ് ബ്രൗസിങ് കേന്ദ്രങ്ങളെ ആശ്രയിച്ചാണ് ഒട്ടേറെ വിദ്യാർഥികൾ റജിസ്ട്രേഷനും മറ്റും പൂർത്തിയാക്കുന്നതെന്നും സ്കൂളുകളിൽ തന്നെ ഇതിനുള്ള സൗകര്യം ഒരുക്കിയാൽ അവർക്കെല്ലാം വലിയ സഹായമായി മാറുമെന്നും പൊന്മുടി പറഞ്ഞു. റജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള സഹായം മാത്രമായിരിക്കും സ്കൂളുകൾ ചെയ്യുകയെന്നും കൗൺസലിങ് അടക്കമുള്ള കാര്യങ്ങൾ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആയിരിക്കും ചെയ്യുകയെന്നും കൂട്ടിച്ചേർത്തു. ജൂണിൽ പ്ലസ്ടു ഫലം വന്നതിനു പിന്നാലെ പ്രവേശനം ആരംഭിക്കും.