ഗൂഡല്ലൂര്‍: തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ 10 രൂപ നാണയങ്ങള്‍ സ്വീകരിക്കാന്‍ മടി. വ്യാജ നാണയങ്ങള്‍ പ്രചരിക്കുന്നതിനെക്കുറിച്ച് നടപടിയെടുക്കണമെന്ന് ഗൂഡല്ലൂര്‍ ഉപഭോക്തൃ സമിതി സെക്രട്ടറി എസ്. ശിവസുബ്രഹ്മണ്യന് ആവശ്യപ്പെട്ടു. നീലഗിരിയില്‍ സര്‍ക്കാര്‍ ബസുകളിലും മിനി ബസുകളിലും 10 രൂപ നാണയങ്ങള്‍ വാങ്ങാന്‍ കണ്ടക്ടര്‍മാര്‍ വിസമ്മതിക്കുന്നു.
കോയമ്ബത്തൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ബസുകളില്‍ 10 രൂപ നാണയങ്ങള്‍ വാങ്ങാത്ത സാഹചര്യത്തില്‍ എല്ലാ ബസുകളിലും മിനി ബസുകളിലും 10 രൂപ നാണയങ്ങള്‍ നിര്‍ബന്ധമായും വാങ്ങാന്‍ കലക്ടര്‍ ഉത്തരവിട്ടു. മുഷിയുന്ന 10 രൂപ നോട്ടുകള്‍ പലര്‍ക്കും ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.