ചെന്നൈ: പിരിഞ്ഞുതാമസിക്കുന്ന മാതാപിതാക്കള്‍ ഒരുമിക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിവെച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി ജീവനൊടുക്കി. നാമക്കല്‍ രാശിപുരം നാരക്കിണറിലുള്ള രവിചന്ദ്രന്റെയും മേഖലയുടെയും മകന്‍ തരുണാണ് (17) തന്റെ മരണത്തോടെയെങ്കിലും അച്ഛനുമമ്മയും ഒന്നിക്കണമെന്ന് എഴുതിവെച്ചശേഷം ആത്മഹത്യ ചെയ്തത്.
അച്ഛന്‍ മദ്യപാനശീലം നിയന്ത്രിക്കണമെന്നും സഹോദരിയെ നന്നായി വളര്‍ത്തണമെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. രാജപാളയത്തിലുള്ള സര്‍ക്കാര്‍സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ തരുണ്‍ പ്ലസ്ടു പൊതുപരീക്ഷ എഴുതിവരുകയായിരുന്നു. അച്ഛനുമമ്മയും പിരിഞ്ഞുതാമസിക്കുന്നതില്‍ ഏറെനാളുകളായി നിരാശനായി കാണപ്പെട്ടിരുന്നു.
ഡ്രൈവറായിരുന്ന രവിചന്ദ്രന്റെ ഇപ്പോഴത്തെ പ്രധാന ജോലി കൃഷിയാണ്. ഇയാളുടെ മദ്യപാനശീലത്തെ തുടര്‍ന്ന് ഭാര്യ മേഖലയുമായി വഴക്ക് പതിവായിരുന്നു. രണ്ടുവര്‍ഷമായി രവിചന്ദ്രന്‍ ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്.