തിരുവനന്തപുരം: പാലക്കാട് – കോയമ്ബത്തൂര്‍, കോയമ്ബത്തൂര്‍ – പാലക്കാട് ചെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. പാലക്കാട് ഡിപ്പോയില്‍ നിന്ന് രാവിലെ അഞ്ചുമണിമുതല്‍ വൈകിട്ട് എട്ടുമണിവരെ 10 മിനിട്ട് ഇടവേളകളിലാണ് സര്‍വീസുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്‌ആര്‍ടിസി പാലക്കാട് ഫോണ്‍:0491 2527298
, കണ്‍ട്രോള്‍റൂം (24×7): മൊബൈല്‍ – 9447071021,ലാന്‍ഡ് ലൈന്‍ – 0471-2463799. 18005994011
എന്ന ടോള്‍ ഫ്രീ നമ്ബരിലേക്കും ബന്ധപ്പെടാവുന്നതാണ്. വാട്സാപ്പ് – 8129562972.
ഡീസലിന് അധിക വില ഈടാക്കുന്നു; കേന്ദ്രസര്‍ക്കാരിനും പൊതുമേഖല എണ്ണ കമ്ബനികള്‍ക്കും സുപ്രീംകോടതി നോട്ടിസ്
ഡല്‍ഹി: ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെഎസ്‌ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും പൊതുമേഖല എണ്ണ കമ്ബനികള്‍ക്കും സുപ്രിംകോടതി നോട്ടീസ്. ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
കെ എസ് ആര്‍ ടി സി യ്ക്ക് എണ്ണ കമ്ബനികള്‍ക്കെതിരെ കോടതിയില്‍ പോകാന്‍ സാധിക്കില്ലെന്നും, ആര്‍ബിട്രേഷന് മാത്രമേ കഴിയുകയുള്ളൂ എന്നുമുള്ള ഹൈക്കോടതി വിധിയിലെ ഭാഗം സുപ്രിംകോടതി സ്റ്റേ ചെയ്തു. എട്ടാഴ്ചയ്ക്ക് ശേഷം കെഎസ്‌ആര്‍ടിസി യുടെ ഹര്‍ജി വീണ്ടും പരിഗണിക്കും.
വിപണി വിലയേക്കാള്‍ ലിറ്ററിന് 21 രൂപയിലധികമാണ് എണ്ണ കമ്ബനികള്‍ ഈടാക്കുന്നതെന്നും, ഈ സാഹചര്യം കോര്‍പറേഷന് വന്‍ സാമ്ബത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും കെഎസ്‌ആര്‍ടിസിയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.