ചെന്നൈ • 1-9 ക്ലാസുകളിലെ വിദ്യാർഥികളുടെ വേനലവധി ജൂൺ അവസാനം വരെ നീട്ടാൻ ആലോചന. 2022-23 വർഷത്തെ ക്ലാസുകൾ ജൂൺ 13m ആരംഭിക്കുമെന്നാണു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ 10-12 ക്ലാസുകളിലെ പൊതു പരീക്ഷകൾ അവസാനിച്ച ശേഷം മൂല്യനിർണയ നടപടികൾ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കേണ്ടതും അധ്യാപകർക്കായുള്ള പരിശീലന പരിപാടികളും കണക്കിലെടുത്താണ് അവധി നീട്ടാൻ ആലോചിക്കുന്നത്.
6ന് ആരംഭിച്ച പൊതു പരീക്ഷകൾ ഈ മാസം അവസാനത്തോടെ പൂർത്തിയാകും.ജൂൺ 2 മുതൽ 9 വരെ യാണു മൂല്യനിർണയം. തുടർന്ന് അധ്യാപകർക്കുള്ള പരിശീലന പരിപാടികൾ നടത്തും. കെട്ടിട നിർമാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും ജൂൺ അവസാനത്തോടെ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. 13ന് ആണ് സ്കൂളുകൾ അടച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
മാല മോഷണം പ്രതിരോധിച്ച് യാത്രക്കാരി 2 പേർ പിടിയിൽ
ചെന്നൈ മാല പിടിച്ചു പറിക്കാനുള്ള ശ്രമം വഴിയാത്രക്കാരി ശക്തമായി പ്രതിരോധിച്ചതോടെ 2 പേർ പിടിയിലായി. പവൻ മാല പിടിച്ചു പറിക്കാൻ ശ്രമിച്ച പ്രായപൂർത്തിയാകാത്ത ആൺകുട്ടി അടക്കം 2 പേരാണ് അറസ്റ്റിലായത്.അയനാവരം കൊന്നൂർ ഹൈറോഡിലാണ് സംഭവം.
വീട്ടിലേക്കു നടന്നു പോകുകയായിരുന്ന അംബേദ്കർ നഗർ നിവാസി ഗുണസുന്ദരിയെ ഇരു ചകവാഹനത്തിലെത്തിയ രണ്ടു പേർ പിന്തുടർന്ന ശേഷം മാല തട്ടിയെടുത്തു കടക്കാൻ ശ്രമിച്ചു.എന്നാൽ, ഗുണസുന്ദരി ശക്തമായി പ്രതിരോധിച്ചതോടെ പ്രതികൾക്കു രക്ഷപ്പെടാൻ സാധിച്ചില്ല.ഈ സമയം ഓടിക്കൂടിയ പ്രദേശവാസികൾ ഇരുവരെയും പിടികൂടി പൊലീസിനു കൈമാറി