Home Featured ചെന്നൈ:മറീനയിൽ ഗാന്ധി പ്രതിമയ്ക്ക് സ്ഥാന മാറ്റം

ചെന്നൈ:മറീനയിൽ ഗാന്ധി പ്രതിമയ്ക്ക് സ്ഥാന മാറ്റം

ചെന്നൈ : അറുപതിലേറെ വർഷമായി ചെന്നെ നഗരത്തിന്റെ മുഖമുദ്രകളിൽ ഒന്നായി മറീനയിൽ നിലനിൽക്കുന്ന ഗാന്ധി പ്രതിമയ്ക്ക് താൽക്കാലിക സ്ഥാന മാറ്റം.മെട്രോ നിർമാണത്തോട് അനുബന്ധിച്ചാണു പ്രതിമ നീക്കുന്നത്. മെട്രോ രണ്ടാം ഘട്ടത്തിലെ പൂന മല്ലി – ലൈറ്റ് ഹൗസ് പാതയിൽ ഗാന്ധി പ്രതിമയ്ക്ക് സമീപം നിർമിക്കുന്ന മെട്രോ സ്റ്റേഷന്റെ പണികൾക്കിടെ പ്രതിമയ്ക്കു കേടുപാടുകൾ സംഭവിക്കാതിരിക്കാനാണു സ്ഥാനമാറ്റം.

. ഭൂഗർഭ മെട്രോ നിർമാണം പൂർത്തിയാകുന്ന മുറയ്ക്കു പ്രതിമ വീണ്ടും പൂർവസ്ഥാനത്തു സ്ഥാപിക്ക ഇതു സംന്ധിച്ച് പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.ദേബി പ്രസാദ് റോയ് ചൗധരി നിർമിച്ച 12 അടി ഉയരമുള്ള മഹാത്മ ഗാന്ധി വെങ്കല പ്രതിമ 1959-ൽ അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവും തമി ഴ്നാട് മുഖ്യമന്ത്രി കെ. കാമരാജും ചേർന്നാണ് മറീനയിൽ അനാ ചാദനം ചെയ്തത്.

You may also like

error: Content is protected !!
Join Our Whatsapp