Home Featured മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഏറ്റവും ജനപ്രീതിയുള്ള നേതാവെന്ന് സർവേ

മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഏറ്റവും ജനപ്രീതിയുള്ള നേതാവെന്ന് സർവേ

ചെന്നൈ • ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് തമിഴ്നാട് മുഖ്യമന്ത്രി എം. കെ.സ്റ്റാലിനെന്ന് അഭിപ്രായ സർവേ. 2021ൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്ന സംസ്ഥാനങ്ങളിൽ സീ വോട്ടർ നടത്തിയ സർവേയിൽ പങ്കെടുത്തവരാണ് സ്റ്റാലിന്റെ ഭരണം ഏറ്റവും മികച്ചതെന്ന് അഭിപ്രായപ്പെട്ടത്.

തമിഴ്നാടിനു പുറമേ അസം, പശ്ചിമ ബംഗാൾ, കേരളം, പുതുച്ചേരി എന്ന സംസ്ഥാന സർവേ നടത്തിയത്.സർവേയിൽ പങ്കെടുത്തവരിൽ 85 ശതമാനവും സ്റ്റാലിന്റെ പ്രവർത്തനങ്ങളെയും സർക്കാരിനെയും പ്രശംസിച്ചു.

കെന്ത്ര സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അഞ്ചു സംസ്ഥാനങ്ങളിലെയും ജനങ്ങളിൽ 40 ശതമാനവും അതൃപ്തരാണെന്നാണു സർവേയുടെ കണ്ടെത്തൽ.17 ശതമാനം മാത്രമാണ് പൂർണ തൃപ്തർ.അടുത്ത പ്രധാനമന്ത്രിയാകാൻ നരേന്ദ്ര മോദിയേക്കാൾ രാഹുൽ ഗാന്ധിക്കാണു തമിഴ്നാട്ടിലെ 54 ശതമാനം പേർ യോഗ്യത കാണുന്നത്.

You may also like

error: Content is protected !!
Join Our Whatsapp