ചെന്നൈ • ദീർഘദൂര സർവിസ്ന ടത്തുന്ന എസ്ഇടിസി ബസുകളിലേക്കുള്ള ടിക്കറ്റുകൾ ഇനി ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ ബുക്ക് ചെയ്യാനാകൂവെന്ന് ട്രാൻസ്പോർട്ട് കോർപറേഷൻ അറിയിച്ചു. സ്വകാര്യ വെബ്സൈറ്റ്, ആപ് എന്നിവ വഴി ബുക്ക് ചെയ്യുമ്പോൾ 5 ശതമാനം ജിഎസ്ടി ഈടാക്കുന്നതിനാലാണു നടപടി.
നിലവിൽ ടിഎൻഎസ്ടിസിയു വെബ്സൈറ്റിനും മൊബൈൽ ആപ്പിനും പുറമേ റെഡ് ബസ് അടക്കമുള്ള സ്വകാര്യ പ്ലാറ്റ്ഫോമുകൾ വഴിയും ബുക്ക് ചെയ്യാം. ജനുവരി 1 മുതലാണ് അഞ്ചു ശതമാനം ജിഎസ്ടി ഈടാക്കി തുടങ്ങിയത്.അതേസമയം, ടിക്കറ്റ് എടുക്കുമ്പോൾ മടക്ക യാത്രയ്ക്കുള്ള ടിക്കറ്റും കൂടി അതേസമയം ബുക്ക് ചെയ്യുന്നവർക്ക് നിരക്കിൽ 10 ശതമാനം ഇളവു നൽകുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഇളവ് അധികം വൈകാതെ നടപ്പാക്കാനാണു തീരുമാനം.
മറിനയിൽ പഠിക്കാം, കുതിര സവാരി
മറീന ബീച്ചിൽ കു തിര സവാരിക്കായി സ്കൂൾ ആരംഭിക്കുന്നു. കടുത്ത കുതിര സവാരി പ്രേമിയായ ഡിജിപി സി .ശൈലേന്ദ്ര ബാബുവിന്റെ താൽ പര്യപ്രകാരമാണു പദ്ധതി നടപ്പാ ക്കാനൊരുങ്ങുന്നത്.ബീച്ചിൽ നിലവിൽ സന്ദർശ കർക്കു കയറുന്നതിനായുള്ള 100 കുതിരകൾ കുട്ടികൾക്കു പഠിക്കു ന്നതിനു വേണ്ടി സ്കൂളിലേക്കു മാറ്റും.
ബീച്ചിൽ തീരസംരക്ഷണ സേനയുടെ കൈവശമുള്ള 3 ഏക്കർ സ്ഥലവും എമുറിലുള്ള പൊലീസിന്റെ സ്ഥലവും ഉപയോ ഗപ്പെടുത്താനാണ് ഉദ്ദേശ്യം. കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മൂലം ഒട്ടേറെ കുതിരകൾക്കു കൃത്യമായി ഭക്ഷണം പോലും കിട്ടുന്നില്ലെന്നുംഇവയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും അതിനാൽ ഇവ കുട്ടി കൾക്കു പഠിക്കുന്നതിനായി ഉപയോഗിക്കാമെന്നും പൊലീസ് കരുതുന്നു. പീപ്പിൾ ഫോർ ആനി മൽസ് എന്ന സംഘടനയുമായി ചേർന്നാണു പദ്ധതി നടപ്പാക്കുക.