Home Featured കീർത്തനാലാപനം കേട്ട് മതിമറന്ന ജയലളിത സംഗീതയ്ക്ക് സമ്മാനമായി നൽകിയത് തന്റെ കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വർണമാല

കീർത്തനാലാപനം കേട്ട് മതിമറന്ന ജയലളിത സംഗീതയ്ക്ക് സമ്മാനമായി നൽകിയത് തന്റെ കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വർണമാല

തിരുവനന്തപുരം: ഇന്നുപുലർച്ചെ അന്തരിച്ച ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത്തിനെ ഏറെ പ്രശസ്തയാക്കിയത് കെ ബിസുന്ദരാംബാളിന്റെ ‘ജ്ഞാനപ്പഴത്തെ പിഴിന്ത് കീർത്തനം അവരുടെ ശബ്ദത്തെ അനുസ്മരിപ്പിക്കും വിധം ആലപിക്കാനുള്ള അപാരമായ കഴിവായിരുന്നു. എന്നഒരിക്കൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയും സംഗീതയുടെ ആ നാദമാധുരിക്ക് മുന്നിൽ അലിഞ്ഞുപോയി.

തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരവിതരണച്ചടങ്ങിലെ വേദിയിൽ നിന്ന് സംഗീത കീർത്തനം ആലപിക്കുകയായിരുന്നു. ജയലളിത ഉൾപ്പടെയുള്ള പ്രമുഖർ സദസിലുണ്ട്. കീർത്തനം ആലപിച്ച് കഴിഞ്ഞ ഉടനെവേദിയിലേക്കെത്തിയ ജയലളിത തന്റെ കഴുത്തിൽ കിടന്ന പത്തുപവന്റെ സ്വർണമാലയാണ് സമ്മാനമായി ഊരി നൽകിയത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുനൂറിലധികം സിനിമകളിൽ പാടിയ സംഗീത കർണാടക സംഗീതജ്ഞ എന്ന നിലയിൽ ഏറെ പേരെടുത്തിരുന്നു. എല്ലാ പ്രമുഖഗായകർക്കുമൊപ്പം വിദേശത്ത് നിരവധിവേദികളിൽ ഗാനമേളകളുംഅവതരിപ്പിച്ചിട്ടുണ്ട്.മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഓഡിയോ കസറ്റുകൾക്കുവേണ്ടിയുംപാടി.

‘അടുക്കളയിൽ പണിയുണ്ട് എന്ന സിനിമയുടെ സംഗീതസംവിധായകയുമായി. കോട്ടയം നാഗമ്ബടം ഈരയിൽ പരേതനായ വി.ജി.സചിത്തിന്റെയും രാജമ്മയുടെയും മകളായ സംഗീത ചെന്നൈയിലായിരുന്നു സ്ഥിരതാമസം. അപർണ ഏക മകളാണ്. സഹോദരങ്ങൾ: സ്വപ്ന ശ്യാമപ്രസാദ്, സ്മിത അനിൽ.

You may also like

error: Content is protected !!
Join Our Whatsapp