Home Featured ചെന്നൈയിൽ ചൂട് കൂടും

ചെന്നൈ നഗരത്തിൽ അടുത്ത 2 ദിവസങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. നഗര പ്രാന്തങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്യുമെങ്കിലും ചെന്നൈയിൽ ചൂടിന് ശമനമുണ്ടാകില്ലെന്നു മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളിൽ മിതമായ മഴയ്ക്കു സാധ്യതയുണ്ട്. അടുത്ത രണ്ടാഴ്ച നഗരത്തിലെ താപനില 40 ഡിഗ്രി ക്കടുത്ത് തുടരുമെന്നാണ് പ്രവചനം.

ലക്‌ട്രിക് ബസ് വന്‍ വിജയം: ഡല്‍ഹിയില്‍ മൂന്നുദിവസം കൊണ്ട് സഞ്ചരിച്ചത് ഒരു ലക്ഷം പേര്

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വന്‍ വിജയം തീര്‍ത്ത് ഇലക്‌ട്രിക് ബസ്. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് സഞ്ചരിച്ചത് ഒരു ലക്ഷം പേരാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നഗരത്തില്‍ 150 ഇലക്‌ട്രിക് ബസുകള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും രാജ്ഘട്ട് ബസ് ഡിപ്പോ വരെ അദ്ദേഹം ഇവയില്‍ യാത്ര ചെയ്തു.

നഗരം മാലിന്യരഹിതമാക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുത ബസുകള്‍ നിരത്തിലിറക്കിയത്. കെജ്‌രിവാളിനൊപ്പം ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹലോട്ട്, സെക്രട്ടറി നരേഷ് കുമാര്‍ എന്നിവരും യാത്രയില്‍ പങ്കെടുത്തിരുന്നു. 1,862 കോടി രൂപയാണ് ഈ പദ്ധതിക്കു വേണ്ടി ഡല്‍ഹി സര്‍ക്കാര്‍ വകയിരുത്തിയത്. ഇതില്‍ 150 കോടി രൂപ കേന്ദ്ര വിഹിതവുമാണ്. അടുത്ത പത്ത് വര്‍ഷത്തേക്കാണ് ഈ തുക.

‘ഡല്‍ഹിയുടെ ലക്ഷ്വറി ഇലക്‌ട്രിക് ബസുകള്‍’ എന്നപേരില്‍ ഇവയെ അരവിന്ദ് കെജ്‌രിവാള്‍
ജനങ്ങള്‍ക്ക് ട്വിറ്ററിലൂടെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഇവയില്‍ അഴുക്കാക്കരുതെന്ന അഭ്യര്‍ത്ഥനയും അദ്ദേഹം നടത്തിയിട്ടുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി മൂന്നു ദിവസത്തേക്ക് സൗജന്യയാത്രയും ഏര്‍പ്പെടുത്തിയിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp