Home Featured അണ്ണാമലൈ കന്നഡ ചിത്രത്തിന്റെ ടീസർ റിലീസ് മാറ്റി

അണ്ണാമലൈ കന്നഡ ചിത്രത്തിന്റെ ടീസർ റിലീസ് മാറ്റി

by jameema shabeer

ചെന്നൈ • തമിഴ്നാട് ബിജെപി പ്രസിഡന്റ് കെ.അണ്ണാമലൈ അഭിനയിക്കുന്ന കന്നഡ ഭാഷാ ചിത്രം ‘അറബി’യുടെ ടീസർ റിലീസ് മാറ്റിവച്ചു. സാങ്കേതിക കാരണം മൂലമാണെന്നാണു വിശദീകരണം. പാരാലിമ്പിക്സിൽ നീന്തലിൽ ഒട്ടേറെ മെഡലുകൾ നേടിയ കർണാടകയിൽ നിന്നുള്ള കെ.എ സ്.വിശ്വാസിന്റെ കഥയാണു ചി ത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ വിശ്വാസിന്റെ പരിശീലകനായാണ് അണ്ണാമലൈയെത്തുന്നത്.

ആരാധനാലയങ്ങളില്‍ ശബ്ദ നിയന്ത്രണം: വ്യവസ്ഥകള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്

തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ശബ്ദ നിയന്ത്രണത്തിന് വ്യവസ്ഥകള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. വിവിധ മത സാമുദായിക ചടങ്ങളുകളിലും ആരാധനാലയങ്ങളിലെ വിവിധ പരിപാടികളിലും അനിയന്ത്രിതമായി ഉച്ചത്തിലുള്ള ശബ്ദം ഉപയോഗിക്കുന്നു.

ശബ്ദ നിയന്ത്രണ വ്യവസ്ഥകള്‍ പലയിടത്തും പാലിക്കപ്പെടുന്നില്ല. കുട്ടികളും വൃദ്ധരും താമസിക്കുന്ന ഇടങ്ങളില്‍ ഇത് അവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും അതിനാല്‍ ശബ്ദ നിയന്ത്രണം കര്‍ശനമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ശബ്ദ മലിനീകരണചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കാത്തവരെ കര്‍ശന ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കും. അതിനു ഡി.ജി.പിക്ക് ചുമതല നല്‍കി. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ബാലാവകാശ കമീഷന്‍ ശിപാര്‍ശയെ തുടര്‍ന്നാണ് ഉത്തരവിറക്കിയത്.

വിവിധ മത സാമുദായിക ചടങ്ങുകളിലും ആരാധനാലയങ്ങളിലുമെല്ലാം വാദ്യോപകരണങ്ങളും മറ്റും അനിയന്ത്രിതമായി പ്രവര്‍ത്തിപ്പിക്കുന്നു. ചട്ടത്തിലെ വ്യവസ്ഥകള്‍ ഒന്നും പാലിക്കുന്നില്ലെന്നും ബാലാവകാശ കമീഷന്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു.

പരാതി പ്രകാരം ആഭ്യന്തര വകുപ്പ് നടത്തിയ പരിശോധനയില്‍ ബാലാവകാശ കമീഷന്റെ ആരോപണം ശരിയാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ചട്ടങ്ങള്‍ കര്‍ശനമാക്കി ഉത്തരവിറക്കിയത്.

You may also like

error: Content is protected !!
Join Our Whatsapp