ചെന്നൈ :സംസ്ഥാനത്തെ റേഷൻ കടകളിൽ അരി, പഞ്ചസാര, പയർ വർഗങ്ങൾ തുടങ്ങിയവ പാക്കറ്റുകളാക്കി നൽകാൻ തീരുമാനം. സൗജന്യമായി വിതരണം ചെയ്യുന്ന അരി വ്യാപകമായി മറ്റു സംസ്ഥാനങ്ങളിലേക്കു കടത്തുന്നതായുള്ള പാരാതികളുടെ അടിസ്ഥാനത്തിലാണു തീരുമാനം.
റേഷൻ സാധനങ്ങൾ പാക്കറ്റുകളിൽ നൽകുന്ന സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ആർ.ചക്രപാണി പറഞ്ഞു. ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തിയത് റേഷൻ കടകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സഹായിച്ചിട്ടുണ്ട്. പൊതുജന ങ്ങൾക്ക് പരാതികൾ അറിയി ക്കാൻ : 1800 4255901