Home Featured തമിഴ്നാട്ടിലെ പല്ലാവരത്ത് ഓൺലൈനിൽ ഇലക്ട്രിക് കട്ടിങ് മെഷീൻ വാങ്ങിച്ചു; വിവാഹവാർഷിക ദിനത്തിൽ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി എഞ്ചിനീയർ ജീവനൊടുക്കി

തമിഴ്നാട്ടിലെ പല്ലാവരത്ത് ഓൺലൈനിൽ ഇലക്ട്രിക് കട്ടിങ് മെഷീൻ വാങ്ങിച്ചു; വിവാഹവാർഷിക ദിനത്തിൽ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി എഞ്ചിനീയർ ജീവനൊടുക്കി

by jameema shabeer

ചെന്നൈ: തമിഴ്നാട്ടിലെ പല്ലാവരത്ത് എഞ്ചിനീയറായ ഗൃഹനാഥൻ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ജീവനൊടുക്കി. ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പ്രകാശ്(41) ഭാര്യ ഗായത്രി(39) മകൾ നിത്യശ്രീ(11) മകൻ ഹരികൃഷ്ണൻ(9) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ ഏറെനേരമായിട്ടും പ്രകാശിനെയും കുടുംബത്തെയും വീടിന് പുറത്ത് കണ്ടിരുന്നില്ല. വീട്ടിൽ രാത്രിയിൽ ഓൺചെയ്ത ലൈറ്റുകളും ഓഫാക്കിയിരുന്നില്ല. ഇതോടെ അയൽക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് നാലുപേരെയും മരിച്ചനിലയിൽ കണ്ടത്. പ്രകാശ്-ഗായത്രി ദമ്പതിമാരുടെ വിവാഹവാർഷികദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്.

വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം വീട്ടിലെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷം നാലുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രകാശ് ജീവനൊടുക്കിയതെന്ന് പോലീസ് കണ്ടെത്തി. പ്രകാശിന്റെ സാമ്പത്തികബാധ്യതയാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് സൂചന.

ഏതാനുംദിവസങ്ങൾക്ക് മുമ്പ് പ്രകാശ് ഓൺലൈൻ വഴി കട്ടിങ് മെഷീൻ വാങ്ങിയിരുന്നെന്ന് സൂചനകളുണ്ട്. ഈ ഇലക്ട്രിക്ക് കട്ടിങ് മെഷീൻ ഉപയോഗിച്ചാണ് പ്രകാശ് ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിനുശേഷം സ്വയം കഴുത്ത് മുറിച്ച് മരിച്ചെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

You may also like

error: Content is protected !!
Join Our Whatsapp