Home Featured മാധ്യമ പ്രവർത്തകരെ ആക്ഷേപിച്ച ബിജെപി പ്രസിഡന്റ് കെ.അണ്ണാമലെ മാപ്പു പറയണം:ചെന്നൈ പ്രസ് ക്ലബ്

മാധ്യമ പ്രവർത്തകരെ ആക്ഷേപിച്ച ബിജെപി പ്രസിഡന്റ് കെ.അണ്ണാമലെ മാപ്പു പറയണം:ചെന്നൈ പ്രസ് ക്ലബ്

ചെന്നൈ :വിമർശനാത്മകമായ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകരെ ആക്ഷേപിച്ച ബിജെപി പ്രസിഡന്റ് കെ.അണ്ണാമലെ മാപ്പു പറയണമെന്ന് ആവശ്യം. പാർട്ടി പരിപാടികളോട് അനുബന്ധിച്ച് ബിജെപി പ്രവർത്തകർ അനധികൃത ബാനറുകൾ സ്ഥാപിച്ചതും സംബന്ധിച്ച ചോദ്യമാണ് അണ്ണാമലയെ പ്രകോപിപ്പിച്ചത്.

ചോദ്യം ചോദിച്ചതിന് ഡിഎംകെ പണം നൽകുമെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. ധാർഷ്ട്യം രാഷ്ട്രീയ നേതാക്കൾക്കു ചേർന്നതല്ലെന്നും അണ്ണാമലെ രാഷ്ട്രീയ സഭ്യത പഠിക്കണമെന്നും ചെന്നൈ പ്രസ് ക്ലബ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ചോദ്യങ്ങൾക്കു ഉത്തരം പറയാനോ പറയാതിരിക്കാനോ അവകാശമുണ്ടെന്നിരിക്കെ ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകരെ ആക്ഷേപിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രസ് ക്ലബ്ജോയിന്റ് സെക്രട്ടറി ഭാരതി തമിഴൻ പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp