Home Featured ഓൺലൈൻ റമ്മി കളിച്ചാൽ ജീവനൊടുക്കേണ്ടി വരുമെന്ന് ഡിജിപി

ഓൺലൈൻ റമ്മി കളിച്ചാൽ ജീവനൊടുക്കേണ്ടി വരുമെന്ന് ഡിജിപി

ചെന്നൈ : ഓൺലൈൻ റമ്മി കളിച്ചാൽ ജീവനൊടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് ഡിജിപി സി.ശൈലേന്ദ്രബാബു, ഇഷ്ടപ്പെത്തട്ട നടീനടന്മാർ റമ്മി പരസ്യത്തിൽ അഭിനയിച്ചതു കണ്ട് ആരും കളിക്കാൻ പാടില്ലെന്നും ഇത് ഓൺലൈൻ റമ്മി അല്ലെന്നും റമ്മി മോഷണമാണെന്നും വിഡിയോ സന്ദേശത്തിൽ ഡിജിപി പറഞ്ഞു.

ആദ്യം ജയിക്കണമെന്ന ആഗഹം ഉണ്ടാകുകയും പിന്നീട് കയ്യിലുള്ള എല്ലാ പണവും നഷ്ടപ്പെടുത്തുന്ന രീതിയിലേക്കു മത്സരം മാറുകയും ചെയ്യും.ഇതു മൂലം കടുത്ത മാനസിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അതിനാൽ മത്സരിക്കാതിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

പുകയില ഉൽപന്നങ്ങളുടെ നിരോധനം നീട്ടി

ചെന്നൈ : ഗുഡ്ക, പാൻമസാല മുതലായ പുകയില ഉൽപന്നങ്ങളുടെ നിരോധനം സംസ്ഥാന സർ ക്കാർ ഒരു വർഷത്തേക്കു കൂടി നീട്ടി. ഉത്തരവു ലംഘിച്ചു വിൽപന നടത്തുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് സർക്കാർ അറിയിച്ചു. നിലവിലുള്ള നിരോധനം 23ന് അവസാനിച്ചതിനെ തുടർന്നാണ് ഒരു വർഷത്തേക്കു കൂടി നീട്ടിയത്.

You may also like

error: Content is protected !!
Join Our Whatsapp