ചെന്നൈ • സംസ്ഥാനത്ത് 1വർഷത്തിനിടെ 7 കോടിയോളം രൂപ വിലമതിക്കുന്ന 102 ടൺ പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു.3,000 കടകളിൽ ഗുഡ്ക വിറ്റ് തായി കണ്ടെത്തുകയും 21 കടകൾ മുദ്രവയ്ക്കുകയും ചെയ്തു.
പുകയില ഉൽപന്നങ്ങളുടെ വിൽപനയും ഉപയോഗവും തടയുന്നതിനായി ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നൽകുന്നതിനു സർക്കാർ നടപടി എടുത്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻപറഞ്ഞു.
ആരോഗ്യ വകുപ്പ്, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, വ്യാപാരികൾ എന്നിവരുമായി ചർച്ച നടത്താൻ തീരുമാനിച്ചതായും ലഹരി വിൽപനക്കാർക്ക് എതിരെ ശക്തമായ നടപടി എടുക്കുമെന്നും കൂട്ടി ച്ചേർത്തു.