Home Featured 15 ദിവസം; വസ്തു നികുതി പിരിച്ചത് 40 കോടി

15 ദിവസം; വസ്തു നികുതി പിരിച്ചത് 40 കോടി

ചെന്നൈ :കഴിഞ്ഞ 15 ദിവസത്തിനിടെ വസ്തു നികുതി ഇനത്തിൽ കോർപറേഷൻ പിരിച്ചത് 40 കോടി രൂപ.ഇതോടെ ഏപ്രിൽ 1 മുതൽ 220.64 കോടി രൂപ വസ്തു നികുതിയായി കോർപറേഷനു ലഭിച്ചു. അതേസമയം, നികുതി അടയ്ക്കാത്ത 107 വാണിജ്യ സ്ഥാപനങ്ങൾ കോർപറേഷൻ മുദ്രവച്ചു.63 സ്ഥാപനങ്ങൾക്കു നോട്ടിസ് അയച്ചു.3

കല്യാണ ഹാളുകൾ, 6 ഹോട്ടലുകൾ, 4 ഷോപ്പിങ് കോംപ്ലക്സുകൾ, സിനിമ സമുച്ചയം, ആശുപത്രി അടക്കമുള്ള കെട്ടിടങ്ങളാണു മുദ്രവച്ചത്.വസ്തു നികുതി അടയ്ക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അടയ്ക്കാത്ത സ്ഥാപനങ്ങൾക്കെതിരെയാണു നടപടി. നിയമ നടപടിയിൽ നിന്ന് ഒഴിവാകുന്നതിന് കൃത്യസമയത്ത് നികുതി അടയ്ക്കണമെന്ന് കോർപറേഷൻ കമ്മിഷണർ ഗഗൻദീപ് സിങ് ബേദി പറഞ്ഞു.

തീയതി നീട്ടി

ചെന്നൈ : റേഷൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി സർക്കാർ നീട്ടി. ജൂൺ 30 വരെ ഗുണഭോക്താക്കൾക്ക് റേഷൻ കാർഡുകൾ ആധാറുമായി ലിങ്ക് ചെയ്യാം.റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ആദ്യം uidai.gov.in എന്ന വെബ്സൈറ്റിൽ നിങ്ങളുടെ വിലാസവും ജില്ലയും പോലുള്ള വിശദാംശങ്ങൾ പുരിപ്പിക്കുക.

തുടർന്ന് ‘റേഷൻ കാർഡ് ബെനിഫിറ്റ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ റഫറൻസ് നമ്പർ, റേഷൻ കാർഡ് നമ്പർ, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ നൽകുക. അത് പൂർത്തിയാക്കിയ ശേഷം റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി വരും.

ഇതു കൂടി ചേർത്തു കഴിഞ്ഞാൽ, ലിങ്ക് ചെയ്തതു വിജയമായെന്ന സന്ദേശം ലഭിക്കും.

You may also like

error: Content is protected !!
Join Our Whatsapp