ചെന്നൈ • ഫെബ്രുവരി മുതൽ ക്ലാസിലെത്താത്ത കുട്ടിയെ തേടിയെത്തിയ സ്കൂളധികൃതർ സ്കൂളിന്റെ പേരിൽ മറ്റാരോ ഓൺലൈൻ ക്ലാസ് നടത്തി പണം തട്ടുന്നതായി കണ്ടെത്തി.താംബരത്തെ സ്വകാര്യ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് തട്ടിപ്പിന് ഇരയായത്. ഫെബ്രുവരി 28 മുതൽ ഓൺലൈൻ ക്ലാസുകളാണ് നടത്തുക എന്നറിയിച്ച് സ്കൂളിന്റെ പേരിൽ ഇമെയിൽ വരികയായിരുന്നു.
ഇതിനുള്ള ഫീസ് ഓൺലൈനായി അടയ്ക്കാനും നിർദേശം ലഭിച്ചു. സ്കൂളുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നമ്പർ ബ്ലോക്ക് ചെയ്തതായാണ് കണ്ടത്. ഇതേ തുടർന്ന് ഫീസ്കയും പതിവായി രാവിലെ 9 മുതൽ 1 വരെ ഓൺലൈൻ ക്ലാസുകൾ നടക്കുകയും ചെയ്തിരുകുട്ടി സ്കൂളിലെത്താത്തതിനെ തുടർന്ന് സ്കൂളധികൃതർ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കുട്ടിയുടെ നമ്പറും ബ്ലോക്ക് ചെയ്ത നിലയിലായിരുന്നു.
ഇതേ തുടർന്ന് മറ്റൊരു ഫോണിൽ നിന്നു സ്കൂളധികൃതർ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സ്കൂളിന്റെ പേരിൽ മറ്റാരോ തട്ടിപ്പു നടത്തുകയായിരുന്നെന്നു മനസ്സിലായതോടെ വിദ്യാർഥിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടു ത്ത പീർക്കങ്കരണി പൊലീസ് അന്വേഷണം ആരംഭിച്ചു.