Home Featured ചെന്നൈ: ട്രാൻസ്ജെൻഡറുക ൾക്കായി നൃത്ത പഠന കേന്ദ്രം

ചെന്നൈ: ട്രാൻസ്ജെൻഡറുക ൾക്കായി നൃത്ത പഠന കേന്ദ്രം

ചെന്നൈ:ട്രാൻസ്ജെൻഡറുകൾക്കായി ചെന്നൈയിൽ നൃത്ത പഠന കേന്ദ്രം ഒരുങ്ങി.തിരുവനന്തപുരം ആസ്ഥാനമായ ശ്രീ സത്യസായി ട്രസ്റ്റാണ് സൗജന്യ നൃത്തപഠന കേന്ദ്രം സ്ഥാപിച്ചത്. അമിഞ്ചിക്കരയിൽ ആരംഭിച്ച അക്കാദമിയുടെ ഉദ്ഘാടനം മേയർ ആർ.പ്രിയ നിർവഹിച്ചു. ശ്രീ സത്യസായി ട്രസ്റ്റ് കേരള സ്ഥാപകൻ കെ. എൻ.ആനന്ദകുമാർ അധ്യക്ഷനായി.

ചെന്നൈ ചാപ്റ്റർ ചെയർപഴ്സൻ ബീന ഉണ്ണിക്കൃഷ്ണൻ, സുനിൽ സി.മേനോൻ, ട്രാൻസ്ജെൻഡർ പ്രവർത്തക സുധ, ഡോ.ജയ, ഡോ.നെടുങ്ങാടി ഹരിദാസ്, വിവേക് ആർ.നായർ തുടങ്ങിയവർ പ്രസംഗിച്ചു.അക്കാദമിയിൽ നൃത്തം അഭ്യസിക്കുന്ന ട്രാൻസ്ജെൻഡറുകൾ സ്വാഗത നൃത്തം അവതരിപ്പിച്ചു. പ്രശസ്ത നർത്തകരായ ഗോപികാ വർമ, ഗായത്രി സുബ്രഹ്മണ്യം, ശരവണൻ കലാക്ഷേത തുടങ്ങിയവരാണ് ക്ലാസുകൾക്കു നേതൃത്വം നൽകുന്നത്.

You may also like

error: Content is protected !!
Join Our Whatsapp