ചെന്നൈ : ബ്യൂട്ടിപാർലർ,സ്പാ, സലൂൺ എന്നിവകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്കു മികച്ച സേവനം ലഭിക്കുന്നതിനും നടപ്ടികളുമായി കോർപറേഷൻ.ഈ സ്ഥാപനങ്ങളുടെ മറവിൽ നടക്കുന്ന അനധികൃത പ്രവർത്തനങ്ങൾ തടയുകയെന്ന ലക്ഷ്യവും കൂടി മുൻനിർത്തി നിയമങ്ങൾ പരിഷ്കരിക്കാൻ കോർപറേഷൻ തീരുമാനിച്ചു. സ്ഥാപനങ്ങൾക്ക് ലൈസൻസ്, ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ്, യൂണിഫോം എന്നിവ നിർബന്ധമാക്കി.
വെടിപ്പാക്കി കാര്യങ്ങൾ
നിയമാനുസൃതം പ്രവർത്തിക്കുന്ന ബ്യൂട്ടിപാർലറും സ്പായും സലൂണും ഒട്ടേറെ നഗരത്തിലുണ്ട്. എന്നാൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഉണ്ടെന്നതിനാലാണു പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം അറിവും യോഗ്യതയുമുള്ളവരാണ് ജോലി ചെയ്യുന്നതെന്ന് ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് കോർപറേഷന്റെ നടപടി.
പുതിയ നിയന്ത്രണങ്ങൾ ചുവടെ:
എല്ലാ ജീവനക്കാർക്കും യൂണിഫോമും തിരിച്ചറിയൽ കാർഡും.
പ്രവേശന വഴിയിലും പുറത്തേക്കു പോകുന്ന വഴിയിലും സിസിടിവി ക്യാമറസന്ദർശകരുടെ വിവരങ്ങൾ റജിസ്റ്ററിൽ രേഖപ്പെടുത്തണം.
ബ്യൂട്ടി പാർലർ, സ്പാ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഫിസിയോ തൊപ്പി, ഒക്യുപേഷനൽ തെറപ്പി, അകയുപക്ച്ചർ അല്ലെങ്കിൽ യോഗ സയൻസ് എന്നിവയിൽ സർവകലാശാല ബിരുദം.
എല്ലാ സ്ഥാപനങ്ങൾക്കും കോർപറേഷന്റെ ലൈസൻസ് നിർബന്ധം.