Home Featured തമിഴ്‌നാട്ടില്‍ നടുറോഡില്‍ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിയമര്‍ന്നു; യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴ‌യ്ക്ക്

തമിഴ്‌നാട്ടില്‍ നടുറോഡില്‍ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിയമര്‍ന്നു; യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴ‌യ്ക്ക്

by jameema shabeer

ചെന്നൈ: തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച്‌ യാത്രക്കാരന് പരിക്ക്. ചെന്നൈ മന്ദവേലിയില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. റോഡില്‍ നിരവധി വാഹനങ്ങള്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ബൈക്കിന് തീപിടിച്ചത്.

അരുണ്‍ രാമലിംഗം എന്നയാളുടെ ബൈക്കിനാണ് തീപിടിച്ചത്. സംഭവത്തില്‍ യുവാവ് തലനാരിഴ‌യ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനി പ്ലസ് വണ്‍ പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്താല്‍ ആത്മഹത്യ ചെയ്തു

കുന്നിക്കോട്: പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനി പ്ലസ് വണ്‍ പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്തില്‍ ആത്മഹത്യ ചെയ്തു.

തലവൂര്‍ ഞാറക്കാട് നന്ദനത്തില്‍ സനല്‍ കുമാര്‍ അനിത ദമ്ബതിമാരുടെ മകള്‍ സനിഗയാണ് (17) വീട്ടില്‍ തൂങ്ങിമരിച്ചത്. പ്ലസ് വണ്‍ മോഡല്‍ പരീക്ഷ ഇന്നും വാര്‍ഷിക പരീക്ഷ ഈമാസം പതിമൂന്നിന് ആരംഭിക്കാനിരിക്കെയാണ് ആത്മഹത്യ.

അനിതയ്ക്ക് മാന്നാറിലാണ് ജോലി. അതുകൊണ്ട് ആഴ്ചയിലൊരിക്കലേ വീട്ടില്‍ വരാറുള്ളു. ആശാരിപ്പണിക്കാരനായ സനല്‍കുമാര്‍ രാത്രി എട്ടോടെയാണ് ജോലി കഴിഞ്ഞ് എത്തുന്നത്. സഹോദരി കോട്ടവട്ടത്തുള്ള കുടുംബവീട്ടിലായിരുന്നു. വൈകിട്ട് പല തവണ ഫോണില്‍ വിളിച്ചിട്ടും സനിഗ ഫോണെടുക്കാഞ്ഞതിനെ തുടര്‍ന്ന് അനിത അയല്‍വീട്ടുകാരിയെ വിളിച്ചു. ഇവര്‍ വന്ന് നോക്കിയപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. ക്ഷേത്രത്തില്‍ പോയതാകാമെന്ന് കരുതി തിരക്കിച്ചെന്നെങ്കിലും കണ്ടില്ല.

വീണ്ടുമെത്തി പരിശോധിച്ചപ്പോള്‍ കതക് അകത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്ന് ബോദ്ധ്യമായി. ഇതോടെ നാട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തോല്‍ക്കുമെന്ന ഭയത്താല്‍ ആത്മഹത്യ ചെയ്യുന്നുവെന്ന കുറിപ്പും ലഭിച്ചു. പുനലൂര്‍ ഗവ.എച്ച്‌.എസ്.എസ് വിദ്യാര്‍ത്ഥിനിയായ സനിഗ ടിക് ടോക്കിലും താരമായിരുന്നു. ബിരുദ വിദ്യാര്‍ത്ഥിനി സനിതയാണ് സഹോദരി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല,​ മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്‌ലൈന്‍ നമ്ബരുകള്‍ – 1056, 0471- 2552056)

You may also like

error: Content is protected !!
Join Our Whatsapp