Home Featured പൊതു പരീക്ഷകൾ എഴുതാതെ മുങ്ങിയ വിദ്യാർഥികളെ തിരഞ്ഞു പിടിക്കാൻ നിർദേശം

പൊതു പരീക്ഷകൾ എഴുതാതെ മുങ്ങിയ വിദ്യാർഥികളെ തിരഞ്ഞു പിടിക്കാൻ നിർദേശം

ചെന്നൈ • പൊതു പരീക്ഷകൾ എഴുതാതെ മുങ്ങിയ വിദ്യാർഥികളെ തിരഞ്ഞു പിടിച്ചു വീണ്ടും പരീക്ഷയെഴുതിക്കാൻ തീരുമാനം. 10, 11, 12 ക്ലാസുകളിലെ പൊതു പരീക്ഷയ്ക്ക് ഹാജരാകാത്ത വിദ്യാർഥികളെ അടിയന്തരമായി കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.27 ലക്ഷം കുട്ടികളാണ് പൊതുപരീക്ഷ എഴുതിയത്. എന്നാൽ പ്ലസ്ടു പരീക്ഷയിൽ 1,95,292 കുട്ടികളും പ്ലസ് വൺ പരീക്ഷയിൽ 2,58,641 കുട്ടികളും പത്താം ക്ലാസ്പരീക്ഷയിൽ 2,25,534 കുട്ടികളും ഉൾപ്പെടെ 6,49,467 വിദ്യാർഥികൾ ഹാജരായില്ല.

ഇതേത്തുടർന്നാണു വിദ്യാർഥികളെ കണ്ടെത്തി ജൂലൈയിൽ നടക്കുന്ന പരീക്ഷകളിൽ പങ്കെടുപ്പിക്കാൻ നിർദേശം നൽകിയത്. പരീക്ഷയെഴുതാതിരുന്ന വിദ്യാർഥികളെ കണ്ടെത്താൻ എല്ലാ സ്കൂൾ പ്രിൻസിപ്പൽമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം, പൊതുപരീക്ഷയുടെ മൂല്യനിർണ ഉദാരമാക്കാനും തീരുമാനമായി.മൂല്യനിർണയ ക്യാംപുകൾ പു രോഗമിക്കുകയാണ്.

You may also like

error: Content is protected !!
Join Our Whatsapp